CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ബിഗ്‌ ബോസിനുള്ളിൽ വെച്ച് പറഞ്ഞ ആഗ്രഹം, അല്പം വൈകിയെങ്കിലും സാധിച്ചു: സുചിത്രയ്‌ക്കൊപ്പം പുതിയ വിശേഷം പങ്കുവെച്ച് അഖിൽ

കൊച്ചി: ബിഗ്‌ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് സിനിമ സീരിയൽ താരങ്ങളായ സുചിത്രയും, അഖിലും, സൂരജും. സോഷ്യൽ മീഡിയിൽ സജീവമായ മൂന്ന് പേർക്കും നിരവധി ആരാധകരാണ് ഉള്ളത്.

സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ട്. ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ അഖിലും സുചിത്രയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അഖിലും സുചിത്രയും തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്.

അന്ന് നഷ്‌ടമായ അവസരത്തെ ഓര്‍ത്തു താന്‍ ഹൃദയം പൊട്ടിക്കരഞ്ഞു : ഉണ്ണി മുകുന്ദൻ

സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് അഖില്‍ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ ആഗ്രഹം നടത്തിക്കൊടുത്തു എന്നാണ് അഖിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ചിത്രം കണ്ടതോടെ, ഇരുവരും വിവാഹിതരായോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

‘ബിഗ്‌ബോസിൽ വെച്ച് രണ്ട് പേരും തന്നോട് ആഗ്രഹം പറഞ്ഞിരുന്നെനും എന്നാൽ ഇപ്പോൾ ഇച്ചിരി വൈകി ആണെങ്കിലും താൻ അത് സാധിച്ചു കൊടുത്തു എന്നാണ് അഖിൽ പറഞ്ഞത്. ‘മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയെന്നും മൂകാംബിക നടയില്‍ നിന്നും തങ്ങൾ മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രമെന്നും പറഞ്ഞ് കൊണ്ടാണ് അഖില്‍ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button