GeneralLatest NewsMollywoodNEWSWOODs

അന്ന് നഷ്‌ടമായ അവസരത്തെ ഓര്‍ത്തു താന്‍ ഹൃദയം പൊട്ടിക്കരഞ്ഞു : ഉണ്ണി മുകുന്ദൻ

ഇന്ന് ഞാന്‍ എന്റെ സ്വപ്നങ്ങളെ നേടി എടുത്തു

മലയാളത്തിന്റെ പ്രിയനടനാണ് ഉണ്ണി മുകുന്ദൻ. 2011ല്‍ നന്ദനം എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പായ ‘സീഡന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഉണ്ണി ഇപ്പോൾ നായകനായി തെന്നിന്ത്യയിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ, സിനിമ നടന്‍ ആവുക എന്ന തന്റെ സ്വപ്നത്തിലേക്കെത്തുക എളുപ്പമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം.

2008ല്‍ നടന്ന ഒരു ഓഡിഷന്റെ ഗ്രാന്‍ഡ്‌ഫിനാലെയില്‍ പങ്കെടുത്ത തന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറെ ധൈര്യം സംഭരിച്ചാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നതെന്നും ഇത് തനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും താരം കുറിച്ചു.

read also: സെന്തിലും അനുമോളും പ്രധാന വേഷത്തിലെത്തുന്ന ‘ത തവളയുടെ ത’ ! പുതിയ വീഡിയോ സോങ്ങ് റിലീസായി

അന്ന് നഷ്‌ടമായ അവസരത്തെ ഓര്‍ത്തു താന്‍ ഹൃദയം പൊട്ടി കരഞ്ഞുവെന്നും ഇന്ന് ഞാന്‍ എന്റെ സ്വപ്നങ്ങളെ നേടി എടുത്തുവെന്നും ഉണ്ണി പറയുന്നു. അന്ന് ആ അവസരം നഷ്ടമായപ്പോള്‍ ചേര്‍ത്ത് നിര്‍ത്തുവാനും നീ നിന്റെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുമെന്നും പറയാന്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ തനിക്ക് അത്രത്തോളം കരയേണ്ടി വരില്ലായിരുന്നു. ജീവിതം ഒരു ചെറുദൂര ഓട്ടമത്സരം അല്ല മറിച്ചു ഒരു മാരത്തോണ്‍ ആണെന്ന തിരിച്ചറിവ് തനിക്ക് ഇന്നുണ്ടെന്നും ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button