
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മറ്റുള്ള സീസണുകളെക്കാൾ ആവേശം നിറഞ്ഞ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ശ്രീദേവി മേനോൻ. മാഡ് വൈബ് ദേവു എന്നാണ് ശ്രീദേവി അറിയപ്പെടുന്നത്. സിംഗിൾ മദർ കൂടിയായ ദേവു സ്ത്രീകൾക്ക് വേണ്ടി എപ്പോഴും ശക്തമായ നിലപാടുകൾ എടുക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, ദേവുവിന്റെ പഴയ കുറച്ച് വീഡിയോകൾ കുത്തിപ്പൊക്കി നിലപാടില്ലാത്ത ആളാണ് ദേവുവെന്ന് പറയുകയാണ് സോഷ്യൽമീഡിയ.
ഇപ്പോൾ ഫെമിനിസം സംസാരിക്കുന്ന ദേവു ഒരു കാലത്ത് കലിപ്പന്റെ കാന്താരി മോഡിലുള്ള ഉപദേശങ്ങളാണ് ടിക്ക് ടോക്ക് വീഡിയോകളിലൂടെ നൽകിയിരുന്നതെന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ. ദേവുവിന്റെ പ്രസ്താവനകൾ വൈറലാവുകയാണ്.
‘ആണിന്റെ തലയിൽ കയറി ഏത് പെണ്ണ് കളിക്കാൻ നോക്കിയാലും നട്ടെല്ലുള്ള ആണാണെങ്കിൽ അവൻ ആ പെണ്ണിനെ കാലേ വാരി നിലത്ത് അടിക്കണം, ഒരു ആൺകുട്ടി അവന്റെ പെണ്ണിന്റെ അടുത്ത് വന്ന് നിനക്ക് ഈ വസ്ത്രം ചേരില്ലെന്ന് പറഞ്ഞാൽ അതിനർഥം ചേരില്ലെന്ന് തന്നെയാണ്, എന്റെ പെണ്ണ് ഡ്രസ്സിട്ട് പുറത്തേക്ക് നോക്കുമ്പോൾ മറ്റുള്ളവർ നോക്കാതിരിക്കാനും സൊസൈറ്റി കുറ്റപ്പെടുത്താതെയും ഇരിക്കാനാണ് അവൻ ഇതൊക്കെ പറയുന്നതെന്ന് മനസിലാക്കണം. പെൺകുട്ടി ഡിസൈനർ ഡ്രസ്സൊക്കെ ഇട്ട് ചെന്ന് കഴിയുമ്പോൾ ഒരു ബോയ് അത് കൊള്ളില്ലെന്ന് പറഞ്ഞാൽ അവനെ ഒരുപാട് സ്നേഹിക്കണം. കാരണം നിങ്ങളെ അവൻ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടും ലവ്വും കെയറും ഉള്ളതുകൊണ്ടാണ് അവൻ അങ്ങനെ പറയുന്നത്’, ഇങ്ങനെ പോകുന്നു ദേവുവിന്റെ ഉപദേശം.
ദേവുവിന്റെ പഴയ വീഡിയോകൾ കണ്ടാൽ കലിപ്പന്റെ കാന്താരിയെ ഓർമ വരുമെന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നു. അതേസമയം അടുത്തിടെയായി പങ്കുവെച്ച വീഡിയോയിൽ സ്ത്രീകൾ മാക്സിമം അവരുടെ ചിറകുകൾ വെച്ച് അവർക്ക് എത്തിപ്പെടാൻ പറ്റുന്ന മേഖലയിലേക്ക് എത്തണമെന്നാണ് ദേവു പറഞ്ഞത്.
Post Your Comments