CinemaLatest NewsMovie Gossips

‘ഇതിനു മുമ്പുള്ളത് എന്റെ തെറ്റായിരുന്നില്ല, അത് വിശ്വാസവഞ്ചനയായിരുന്നു’: ജ്വാലയുമായും ഡിവോഴ്സ്? – വിഷ്ണു വിശാൽ പറയുന്നു

രാക്ഷസന്‍ എന്ന സിനിമയിലെ പോലീസ് വേഷത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടൻ വിഷ്ണു വിശാല്‍ വീണ്ടും വിവാഹമോചിതനാകുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പ്രമുഖ ബാഡ്മിന്റന്‍ താരമായ ജ്വാല ഗുട്ടയാണ് ഭാര്യ. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു താരങ്ങളുടെ വിവാഹം. വിഷ്ണു തന്നെ പങ്കുവെച്ച ഒരു ട്വീറ്റ് ആയിരുന്നു പ്രചാരണങ്ങൾക്ക് കാരണമായത്. ഇതോടെ, തന്റെ ട്വീറ്റ് തെറ്റിദ്ധാരണ പടർത്തിയതിൽ ഖേദം അറിയിച്ചും വ്യക്തത വരുത്തിയും രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഇപ്പോൾ. തങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി.

‘ഞാൻ പലതവണ പരിശ്രമിച്ചു, വീണ്ടും പരാജയപ്പെട്ടു. വീണ്ടും അറിയുന്നു. ഇതിനു മുമ്പുള്ളത് പരാജമായിരുന്നില്ല, എന്റെ തെറ്റുമായിരുന്നില്ല. അത് വിശ്വാസവഞ്ചനയായിരുന്നു’, ഇങ്ങനെയായിരുന്നു വിഷ്ണുവിന്റെ ആദ്യത്തെ ട്വീറ്റ്. ഇതോടെയായിരുന്നു നടന്റെ വിവാഹ ജീവിതത്തിലേക്ക് ചോദ്യങ്ങൾ പോയത്. വിഷ്ണുവിന്റെ രണ്ടാം വിവാഹവും പരാജയത്തിലേക്കാണെന്നും ജ്വാല ഗുട്ടയുമായി താരം പിരിയാൻ ഒരുങ്ങുകയാണെന്നായിരുന്നു ഗോസിപ്പ്. ഇതോടെയാണ് വിഷ്ണു നേരിട്ട് വിശദീകരണം നൽകിയത്.

‘എല്ലാവർക്കും നമസ്‌‌കാരം. കുറച്ചുദിവസങ്ങൾക്കു മുൻപ് എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അത് പ്രഫഷനൽ ജീവിതത്തെ ഉദ്ദേശിച്ച് ആയിരുന്നു ഞാൻ എഴുതിയത്. എന്റെ വ്യക്തിപരമായ കാര്യമായിരുന്നില്ല. ഒരാൾക്കു കൊടുക്കാൻ കഴിയുന്ന വിലപ്പെട്ട സമ്മാനം വിശ്വാസമാണ്. അതിൽ നമ്മൾ പരാജയപ്പെട്ടാൽ നമ്മെത്തന്നെ കുറ്റപ്പെടുത്തുകയാണ് പതിവ്. അതിനായി നമ്മെ സ്വയം ഒരുക്കുക’, വിഷ്ണു തന്റെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button