CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ഗാനങ്ങള്‍ വികലമാക്കി: ആഷിക് അബുവിന്റെ നീലവെളിച്ചത്തിന് എതിരെ നിയമനടപടി

കൊച്ചി: ആഷിക് അബുവിന്റെ ‘നീലവെളിച്ചം’ എന്ന സിനിമയില്‍ എംഎസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ, നിയമനപടിയുമായി ബാബുരാജിന്റെ കുടുംബം. ‘താമസമെന്തേ വരുവാന്‍’, ‘ഏകാന്തതയുടെ അപാരതീരം’ തുടങ്ങിയ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് വന്നിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നീലവെളിച്ചത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍ ആഷിഖ് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസയച്ചു. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്‌സ് ഗാനങ്ങള്‍ നശിപ്പിക്കുന്നു. അതിനാല്‍ ഈ ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് മകന്‍ എംഎസ് ജബ്ബാര്‍ അഭിഭാഷകനായ എന്‍വിപി റഫീഖ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

‘ബാംഗ്ലൂരിൽ വെച്ച് റൂമിലുണ്ടായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി’: ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തി അഞ്ജൂസ് റോഷ്
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി 1964ല്‍ റിലീസ് ചെയ്ത ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയത് എംഎസ് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങൾ ‘നീലവെളിച്ചം’ എന്ന പുതിയ ചിത്രത്തിലും അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button