GeneralLatest NewsNEWSTV Shows

ദിവസവും അഞ്ചുനേരം നിസ്‌കരിക്കുന്നതുകൊണ്ട് വലിയ സമാധാനവും സമാശ്വാസവുമാണ് ലഭിക്കുന്നത്: മതംമാറ്റത്തെക്കുറിച്ച് നടന്‍

ക്രിസ്ത്യാനിയായിരുന്ന താൻ 2019ല്‍ ഇസ്‌ലാം സ്വീകരിച്ചു

തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രശസ്ത ഹിന്ദി സീരിയല്‍ താരം വിവിയന്‍ ദസേന. ക്രിസ്ത്യാനിയായിരുന്ന താൻ 2019ല്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നു താരം വെളിപ്പെടുത്തി. കൂടാതെ ഈജിപ്ത് സ്വദേശി നൗറാന്‍ അലിയെ ഒരു വര്‍ഷം മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്നും നാലു മാസം പ്രായമായ കുഞ്ഞ് തനിക്കുണ്ടെന്നും വിവിയന്‍ പറഞ്ഞു.

read also: നാഗചൈതന്യക്കൊപ്പം ലണ്ടനിൽ അവധിയാഘോഷിച്ച് ശോഭിത: മുഖം മറച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

‘ബോംബേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചത് ഇങ്ങനെ, ‘ഞാന്‍ ക്രിസ്ത്യാനിയായിരുന്നു. ഇപ്പോള്‍ ഇസ്‌ലാം പിന്തുടരുന്നു. 2019ലെ വിശുദ്ധ റമദാന്‍ മാസത്തിലാണ് ഇസ്‌ലാം സ്വീകരിച്ചത്. ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നതുകൊണ്ട് വലിയ സമാധാനവും സമാശ്വാസവുമാണ് എനിക്ക് ലഭിക്കുന്നത്. അറബി ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.’

‘ഈജിപ്തില്‍ ഒരു സ്വകാര്യ ചടങ്ങിലാണ് നൗറാനുമായുള്ള വിവാഹം നടന്നത്. അച്ഛനാകുന്നത് സ്വപ്‌നസാഫല്യ നിമിഷവും ഏറ്റവും മനോഹരമായ അനുഭവവുമാണ്. എന്റെ കുഞ്ഞിനെ കൈയിലെടുക്കുമ്പോള്‍ ലോകത്തിന്റെ ഉയരങ്ങളില്‍ നില്‍ക്കുന്ന അനുഭൂതിയാണ്. ലയാന്‍ വിവിയന്‍ ദസേന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ‘താരം പങ്കുവച്ചു.

‘കസം സെ’, ‘മധുബാല-ഏക് ഇഷ്ഖ് ഏക് ജുനൂന്‍’, ‘പ്യാര്‍ കി യെ ഏക് കഹാനി’ തുടങ്ങിയ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെയാണ് ശ്രദ്ധസ നേടിയ വിവിയന്‍ നടി വഹ്ബിസ് ദൊറാബ്ജിയെയാണ് ആദ്യം വിവാഹം ചെയ്തത്. ഇരുവരും 2021ൽ വേര്‍പിരിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button