യുവനിരയിലെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്. നിരവധി ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച നിമിഷയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും പലതവണയായി വിമർശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. രാഷ്ട്രീയ നിലപാട് അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്തരം വിമർശനങ്ങൾ. ഒരേ ഭാവവുമായി എല്ലാ സിനിമയിലും അഭിനയിക്കുന്നു, നികുതി വെട്ടിപ്പ് നടത്തി തുടങ്ങിയ രീതിയിൽ അനാവശ്യമായ സൈബർ ആക്രമണത്തിന് ഇരയായ ആളാണ് നിമിഷ.
താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. വിവസ്ത്രയായ ഒരു സ്ത്രീ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷയുടേതാണ് വര. വ്യത്യസ്തമായ ചിത്രങ്ങൾ ഇതിന് മുൻപും നിമിഷ വരയ്ക്കുകയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ഒരു ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്.
നിമിഷ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് സോഷ്യൽ മീഡിയയിലെ സദാചാര അമ്മാവന്മാരെയും സദാചാര അമ്മായിമാരെയും ചൊടിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ‘അശ്ലീല ചിത്രവും കവിതയുമാണ് ഇതെന്നാണ് സദാചാര കമ്മിറ്റിക്കാരുടെ വാദം. നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. സ്വന്തം താല്പര്യത്തിനനുസരിച്ച് ചിത്രം വരച്ച് പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിമിഷയ്ക്കുണ്ടെന്നും, ഈ ബോൾഡ്നെസ്സ് അപാരമാണെന്നും പ്രോത്സാഹിപ്പിക്കുന്നവരുണ്ട്.
Post Your Comments