
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന, ചൂഷണം ചെയ്യുന്ന യുവാക്കളുടെ നിരവധി കേസുകൾ കേരളത്തിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാക്കളാൽ കൊല ചെയ്യപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസും സമീപകാലങ്ങളിൽ കേരളം കണ്ടതാണ്. എന്നാൽ, ഇതിനോടൊപ്പം ചില വ്യാജ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വ്യവസ്ഥകളിൽ രോഷം പ്രകടിപ്പിച്ച് സംവിധായകൻ ഒമർ ലുലു. ആൺപിള്ളേർക്ക് മാത്രം ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ എന്ന് ചോദിക്കുകയാണ് അദ്ദേഹം.
ട്രോൾ കമ്പനിയുടെ ഒരു ട്രോൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഒമർ ലുലു തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഒരു റിലേഷൻഷിപ്പിൽ നിന്നും പെൺകുട്ടി പിന്മാറിയാൽ…’ഉഫ്… പെണ്ണെ നീ തീ ആവുക, പെണ്ണ് നോ പറഞ്ഞാൽ അതിനർത്ഥം നോ എന്ന് തന്നെയാണ്’. ഇനിയിപ്പോൾ ബന്ധത്തിൽ നിന്നും പിന്മാറുന്നത് ആണാണെങ്കിൽ… ‘വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശശിയുടെ മകൻ സോമൻ(28) അറസ്റ്റിൽ, ജോലി ബാങ്കിൽ’ – ഇതായിരുന്നു ഒമർ ലുലു ഫേസ്‌ബുക്കിൽ പങ്കുവെച്ച ട്രോളിലെ സാരാംശം.
ഏതായാലും ട്രോളും പോസ്റ്റും ഹിറ്റായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഇന്ന് മിക്കവാറും ഫെമിനിസ്റ്റുകളുടെ ഒരു പൊങ്കാല ഇവിടെ നടക്കും!!!!! ഓൾ ദ ബെസ്റ്റ് ഒമറിക്കാ’ എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. ‘സത്യം പറ ആരാ തേച്ചേ’ എന്ന് തമാശയോടെ ചോദിക്കുന്നവരും ഉണ്ട്.
Post Your Comments