ഇരിങ്ങാലക്കുട: മലയാളത്തിന്റെ ചിരിക്കുടുക്ക, പ്രിയ നടൻ ഇന്നസെന്റിന് ഇന്ന് കേരളം വിട നൽകും. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് ഇരിങ്ങാലക്കുടയിലേക്ക് എത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്. തന്റെ ജീവിതത്തിൽ ഏത് ഘട്ടത്തിലും കൂടെ നിന്നയാൾ, ഒരുപാട് അടുപ്പമുണ്ടായിരുന്ന ആൾ നഷ്ടമായതിന്റെ വേദന കാവ്യ മാധവന്റെ മുഖത്തും പ്രകടമായിരുന്നു. കണ്ണീരോടെ ഇന്നച്ചനെ നോക്കിയ ശേഷം ദിലീപിന്റെ ദേഹത്തേക്ക് വീണ് പൊട്ടിക്കരയുന്ന കാവ്യയുടെ ദൃശ്യം ആരെയും വിഷമിപ്പിക്കുന്നതായിരുന്നു.
ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും എല്ലാം മുന്നിൽ നിന്ന് കാര്യങ്ങൾ ചെയ്യുന്നവരിൽ ദിലീപുമുണ്ട്. ഇന്നലെ ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള പതിനായിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു മുൻ എം.പി കൂടിയായ ഇന്നസെന്റ് അന്തരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐ.സി.യുവിൽനിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വീണ്ടും വഷളായതോടെ ഇ.സി.എം.ഒയുടെ സഹായത്തിലാണ് അവസാന നിമിഷംവരെ കഴിഞ്ഞിരുന്നത്.
Post Your Comments