മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ ഷോയിൽ മത്സരാർത്ഥികൾ തമ്മിൽ അടിയായി. താരങ്ങൾ തമ്മിൽ അശ്ലീല ഭാഷ ഉപയോഗിച്ചതായും വിമർശനം.
READ ALSO: അറിയില്ല അച്ഛാ എന്താ എഴുതേണ്ടതെന്ന്: ഹൃദയസ്പർശിയായ കുറിപ്പുമായി അരുന്ധതി
വൈബര്‍ ഗുഡ് ദേവുവും ഏയ്ഞ്ചലിന് മറിയയും തമ്മിലാണ് ഈ സീസണിലെ അടി നടക്കുന്നത്. രാവിലെ മുതല്ക്കു തന്നെ മറിയയുടെ പെരുമാറ്റത്തെക്കുറിച്ച് ദേവു പലരോടും പരാതിപ്പെട്ടിരുന്നു. ഇത് നോമിനേഷന് പ്രക്രിയയില്‍ അടിയിലേക്ക് എത്തുകയായിരുന്നു.
ദേവുവും മറിയയും തമ്മില്‍ ശക്തമായ വാക് പോര് നടന്നു. ദേവു തന്നോട് ഷട്ട് അപ്പ് എന്ന് പറഞ്ഞത് ശരിയായില്ലെന്നാണ് മറിയ പറഞ്ഞത്. ഇതിനിടെ മറിയ അസഭ്യ ഭാഷ ഉപയോഗിച്ചതും വഴക്കിന്റെ ആഴം കൂട്ടി. തനിക്ക് സംസാരിക്കാനുള്ള അവകാശമുണ്ടെന്നും തന്നേക്കയറി ഭരിക്കേണ്ടെന്നും മറിയ പറഞ്ഞു.
Post Your Comments