തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ച് നടന്ന വാഹനാപകടക്കേസില്‍ നടി യാഷിക ആനന്ദിനെതിരെ വാറന്റ്. ചെങ്കല്‍പ്പട്ട് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് യാഷിക നേരിട്ട് ഹാജരാകാന്‍ ജഡ്ജി ഉത്തരവിട്ടെങ്കിലും അവര്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് നടിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിൽ നടി സുഹൃത്തുക്കളൊപ്പം പുതുച്ചേരിയില്‍ നിന്നും ചെന്നൈയിലേക്ക് സഞ്ചരിക്കവേ കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തിരുന്നു. ഈ അപകടത്തിൽ യാഷിക ആനന്ദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. താരത്തിന് നട്ടെല്ലിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. മാസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് നടി വീണ്ടും സിനിമകളില്‍ സജീവമായത്.
Post Your Comments