
മുംബൈ: ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഇപ്പോഴിതാ രൺവീറിന്റേയും ദീപികയുടേയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പൊതുവേദിയിൽ വെച്ച് രൺവീറിനെ അവഗണിക്കുന്ന ദീപികയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
മുംബൈയിൽ നടന്ന ഇന്ത്യൻ സ്‌പോർട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാർപ്പറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു താര ദമ്പതികൾ. ഇരുവർക്കുമിടയിൽ എന്തോ പ്രശ്നം ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ദീപികയുടെ കൈ പിടിക്കാൻ രൺവീർ ശ്രമിച്ചപ്പോൾ അത് അവഗണിച്ച് താരം മുന്നോട്ട് പോവുകയായിരുന്നു. ഇതിന്റെ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
നടി അമാൻഡ നഗ്നയായി തെരുവിൽ! ഞെട്ടി ആരാധകർ – ബൈപോളാർ ഡിസോർഡർ ബാധിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
ദീപിക പദുക്കോൺ തന്റെ കാറിൽ നിന്ന് ഇറങ്ങുമ്പോൾ രൺവീർ സിംഗ് കാത്തു നിൽക്കുന്നത് വിഡിയിൽ കാണാം. റെഡ് കാർപെറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ദമ്പതികൾ വസ്ത്രങ്ങൾ ക്രമീകരിക്കുകയും കുറച്ച് ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നു. മുന്നോട്ട് നടക്കുമ്പോൾ, രൺവീർ ദീപികയുടെ നേരെ കൈ നീട്ടി. എന്നാൽ ദീപിക രൺവീറിനെ അവഗണിച്ച് നേരെ നോക്കി നടന്ന് നീങ്ങുന്നു. ദീപികയ്ക്ക് പിന്നാലെ രൺവീറും മുന്നോട്ട് നീങ്ങുന്നു.
വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകരാണ് അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നത്.. ‘അവരുടെ ശരീരഭാഷ ആകെ മാറിയിരിക്കുന്നു… എനിക്ക് തോന്നുന്നു, പരിപാടിക്ക് എത്തും മുമ്പ് ഇരുവരും വഴക്കിട്ടിരുന്നു എന്ന്’. ‘ലക്ഷണം കണ്ടിട്ട് ഡിവോഴ്‌സിന് സമയമായെന്ന് തോന്നുന്നു’ എന്നിങ്ങനെയാണ് ആരാധകരുടെ കമൻറ്.
Post Your Comments