CinemaGeneralLatest NewsMovie GossipsNEWS

‘അമ്മ സംഘടനയ്ക്ക് ഒരു അജണ്ട ഉണ്ട്’: മോളി കണ്ണമാലിയെ സഹായിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ടിനി ടോം

കൊച്ചി: അസുഖ ബാധിതയായതിനെ തുടർന്ന് നടി മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് സഹായവുമായി സമൂഹിക പ്രവർത്തകരും സിനിമാം​ഗങ്ങളും എത്തിയിരുന്നു. നടൻ ബാല, ഫിറോസ് കുന്നംപറമ്പിൽ തുടങ്ങിയവർ മോളിയെ സഹായിച്ചു. എന്നാൽ, താരസംഘടനയായ അമ്മയുടെ സഹായം നടിക്ക് കിട്ടിയിരുന്നില്ല. ഇതോടെ സംഘടനയ്ക്ക് നേരെ വൻ വിമർശനമായിരുന്നു ഉയർന്നിരുന്നത്. ഇപ്പോഴിതാ, എന്തുകൊണ്ടാണ് അമ്മ സംഘടന മോളിയെ സഹായിക്കാതിരുന്നതെന്ന് തുറന്നു പറയുകയാണ് നടൻ ടിനി ടോം.

മോളി കണ്ണമാലി സംഘടന അം​ഗം അല്ലാത്തതിനാൽ, അമ്മയുടെ ചട്ടപ്രകാരം സഹായിക്കാൻ കഴിയില്ലെന്ന് ടിനി പറയുന്നു. പക്ഷേ സംഘടനയിലെ അം​ഗങ്ങളിൽ നിന്നും വ്യക്തപരമായി അവർക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ടിനി പറഞ്ഞു. എല്ലാവരും അദ്ധ്വാനിച്ച് തന്നെയാണ് പണമുണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

‘മോളി കണ്ണമാലിക്ക് വീട് വച്ച് കൊടുക്കാന്‍ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. വ്യക്തപരമായി സഹായിച്ചവരും ഉണ്ട്. അമ്മ സംഘടനയുടെ ഹെല്‍പ് കിട്ടിയിട്ടില്ല എന്നെ ഉള്ളൂ. അമ്മയുടെ അഗംങ്ങളില്‍ നിന്നും ഒരുപാട് ഹെല്‍പ് കിട്ടിയിട്ടുണ്ട്. അമ്മ സംഘടനയ്ക്ക് ഒരു അജണ്ട ഉണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ. അമ്മയിലെ അംഗങ്ങള്‍ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവര്‍ പെയ്ഡായവര്‍ സുഖ സൗകര്യങ്ങള്‍ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ക്ക് തോന്നുക.

അമ്മ ഒരു ആര്‍ഭാട സംഘടനയായി പുറത്ത് നിന്നുള്ളവര്‍ക്ക് തോന്നും. പക്ഷെ അതില്‍ നൂറോളം പേര്‍ മാത്രമാണ് സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍. ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണ്. കാലത്തിന്‍റെ ഓട്ടത്തിനിടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നവരാണ്. മാസം 5000രൂപ വച്ച് കൈനീട്ടം പരിപാടി 250 ഓളം പേര്‍ക്ക് കൊടുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് കൊടുക്കുന്നുണ്ട്. ഇവയൊന്നും പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോള്‍ എല്ലാവരും വണ്ടിയില്‍ വന്നിറങ്ങുന്നു. അതിന് പിന്നിലുള്ള അധ്വാനം അറിയില്ല. കാശ് കിട്ടുമെങ്കിലും രാവില മുതല്‍ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്’, ടിനി ടോം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button