മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖമാണ് ആരാധക ശ്രദ്ധ പിടിച്ച് പറ്റുന്നത്. വിഷയം മമ്മൂട്ടി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം നടത്തിയ പ്രതികരണം കുറച്ച് വ്യത്യസ്തമാണ്. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ നന്മ പ്രവർത്തികളുടെ വാർത്തകൾ പുറത്തുവരാറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തന്റെ പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുന്നതിനോട് താല്പര്യം ഇല്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
‘ഞാൻ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ കൊട്ടിഘോഷിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാൻ അങ്ങനെയൊക്കെ ചെയ്തു, ഞാൻ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യത ആയി തോന്നാറുണ്ട്. പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളിൽ വരും. അതൊന്നും നമുക്ക് തടയാൻ പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കിൽ ആയിക്കോട്ടെ’, എന്ന് മമ്മൂട്ടി പറയുന്നു.
താൻ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങൾക്കും മറ്റും ലഭിക്കുന്ന തുകകൾ എല്ലാം തന്റെ കെയർ ആന്റ് ഷെയർ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു. 2016ൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫയറിൽ മിഥുൻ രമേശുമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
Post Your Comments