GeneralLatest NewsMollywoodNEWSWOODs

‘വിമുക്തി’ മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ ഒരു ചിത്രം

മയക്കുമരുന്നിന് എതിരെ അവബോധം ജനിപ്പിക്കുന്ന ഒരു ചിത്രമാണ് വിമുക്തി

മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ വിമുക്തി എന്ന ചിത്രം വരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം പ്രധാന വേഷത്തിലെത്തുന്ന ഈ ടെലിഫിലിം പ്രമുഖ എഴുത്തുകാരിയായ അനിതദാസ് ആനിക്കാട് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്നു.

മയക്കുമരുന്നിന് എതിരെ അവബോധം ജനിപ്പിക്കുന്ന ഒരു ചിത്രമാണ് വിമുക്തി. ഇന്നത്തെ തലമുറയെ കാൻസർ പോലെ കാർന്നു തിന്നുന്ന വലിയ ഒരു വിപത്താണ് ലഹരി. ഇതിന്റെ ഉപയോഗവും വിപണനവും ഇന്നത്തെ വിദ്യാർത്ഥികൾക്കിടയിൽ വൻ തോതിൽ നടക്കുന്നു. ഈ വിപത്തിനെതിരെ ഓരോ കുടുംബവും സമൂഹവും സർക്കാരും ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ ചിത്രം ഓർമപ്പെടുത്തുന്നു.

read also: നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടയ്‌ക്കരുത്, ഒരു ദിവസം അല്ല, 30 ദിവസമുള്ള ആചാരമാണ് നോമ്പ് : ഒമര്‍ ലുലു

അജുസ് ഫുഡിസിന്റെ ബാനറിൽ അജീന നജീബ് നിർമ്മിക്കുന്ന വിമുക്തി, അനിതാദാസ് ആനിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – ജോസഫ് ഡാനിയേൽ, എഡിറ്റിംഗ് – സച്ചു സുരേന്ദ്രൻ, മേക്കപ്പ് -സുധീഷ് നാരായൺ, ആർട്ട്‌ -ശ്യാം മ്യൂസിക്, ഷെഫീക് റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷംസുദ്ധീൻ വെളുത്തേടത്ത് ,പി.ആർ.ഒ- അയ്മനം സാജൻ.

ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്തനംതിട്ട ടൗൺ ഹാളിൽ വിമുക്തിയുടെ പ്രദർശനഉദ്ഘാടനം നിർവ്വഹിക്കും.

shortlink

Related Articles

Post Your Comments


Back to top button