
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന് ചാനൽ അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കുമെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുടെ പേരുകൾ ഷോയിൽ പങ്കെടുക്കുന്നവരുടേതായി പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ശ്രീലക്ഷ്മി അറയ്ക്കൽ.
read also: ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം: രാമസിംഹൻ അബൂബക്കർ
സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം. പ്രെഡക്ഷന്‍ ലിസ്റ്റില്‍ തന്റെ പേര് കൂടി വന്നതോടെ ഫോണ്‍വിളി കാരണം ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് താനതില്‍ വ്യക്തത വരുത്തുന്നതെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്.
‘ഗയ്സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല. പ്ലീസ്, ഫോണ്‍ വിളികളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല. ഇന്ന് ഒരു ലോഡ് കോളാണ് വന്നതെന്നുമാണ്’, ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഒന്ന് ട്രൈ ചെയ്ത് നോക്കുന്നേ, ഇതിലും വലുതൊക്കെ നമ്മള് കണ്ടതല്ലേ. ബിഗ് ബോസില്‍ കൂടി ഒരു പവര്‍ വരട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments