
വിൻസി അലോഷ്യസ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് രേഖ. സിനിമ ഒ.ടി.ടിയിൽ എത്തിയതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജ് നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിച്ച ചിത്രമാണ് രേഖ. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. ഇപ്പോഴിതാ രേഖയെ കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ ജിൽ ജോയ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ് ഇങ്ങനെ:
ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിട്ടും തെങ്ങിൽ കയറി ഉപജീവനം നടത്തി മകളെ വളർത്തുന്ന അച്ഛൻ വീടിനു പുറത്ത് കിടന്ന് ഉറങ്ങുമ്പോൾ.. ആ അച്ഛന്റെ അടുത്തൂടെ നടന്ന് രാത്രി തന്റെ റൂമിൽ വന്ന കാമുകനുമായി സെക്സ് ചെയ്ത രേഖ, ആ അച്ഛന് എന്ത് വിലയാണ് കൊടുത്തത്. രണ്ട് ചാറ്റിൽ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളർത്തുന്ന മാതാപിതാക്കളെ കുറിച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട്.. നമ്മളിടങ്ങളിൽ നിങ്ങൾ കാണുന്നത് ഒന്നുമല്ല പ്രണയം. തന്റേത് പ്രണയം അല്ലെന്ന് രേഖയ്ക്ക് മനസിലായി. പക്ഷെ കമന്റ് ബോക്സിൽ വന്ന് പുരോഗമനം പറയുന്നവർക്ക് മനസിലാവില്ല.
Post Your Comments