CinemaLatest NewsMovie Gossips

ഇത്രയ്ക്ക് ചീപ്പാണോ ഉണ്ണി മുകുന്ദൻ? എന്താണിത്ര നിവൃത്തികേട്‌?: ഉണ്ണി മുകുന്ദനെ വിമർശിച്ച് ചെകുത്താൻ

'ഇത് വെറുതെ പട്ടി ഷോ, മുതലെടുപ്പ്, ആ അവസരം പോലും മുതലെടുക്കുകയാണ്. ഉണ്ണി മുകുന്ദാ.. താൻ ഇത്രയ്ക്ക് അധഃപതിച്ച ചിന്താഗതിക്കാരനാണോ?' - വിമർശനവുമായി ചെകുത്താൻ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ നടൻ ഉണ്ണി മുകുന്ദൻ ഓടിയെത്തിയിരുന്നു. ബാല ആശുപത്രിയിൽ ആണെന്ന് വിവരം ലഭിച്ച ഉടൻ ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തി, ബാലയെ സന്ദർശിച്ചിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പേരിലെ പ്രതിഫല തർക്കം ഉയർന്ന ശേഷമാണ് ബാല ആശുപത്രിയിൽ ആയതും ഉണ്ണി താരത്തെ സന്ദർശിക്കുന്നതും. തങ്ങൾക്കിടയിലുള്ള പ്രശ്നമൊന്നും ഒരു അപകടം നടക്കുമ്പോൾ നോക്കാറില്ലെന്ന സന്ദേശമായിരുന്നു ഇതിലൂടെ നൽകപ്പെട്ടത്.

എന്നാൽ, ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഈ പ്രവർത്തിയെ ചോദ്യം ചെയ്‌തെത്തിയിരിക്കുകയാണ് ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന വ്ളോഗർ അജു. ഉണ്ണി മുകുന്ദൻ ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ എന്നാണ് ചെകുത്താൻ ചോദിക്കുന്നത്. പ്രതിഫല പ്രശ്നങ്ങൾ പരിഹരിക്കാതെ ബാലയെ കാണാൻ ആശുപത്രിയിൽ പോയത് അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നാണ് ചെകുത്താൻ തന്റെ പുതിയ വീഡിയോയിൽ പറയുന്നത്. മീഡിയയുടെ മുന്നിൽ കൂടെ തന്നെ എല്ലാവരും അറിയണം എന്നാഗ്രഹിച്ചാണ് ഉണ്ണി മുകുന്ദൻ പോയതെന്നാണ് ചെകുത്താന്റെ ആരോപണം.

‘ഉണ്ണി മുകുന്ദൻ ഇത്ര ചീപ്പ് ആണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്. കാശിന്റെ കാര്യത്തിൽ തട്ടിച്ച് വെട്ടിച്ച് ബാലയെ പൊട്ടനാക്കിയിട്ട്, അതൊന്നും സെറ്റിൽ ആകുന്നതോ പിന്നീട് ഇരുവരും തമ്മിലൊരു സൗഹൃദമോ നമ്മൾ കണ്ടിട്ടില്ല. ഇത് വെറുതെ പട്ടി ഷോ, മുതലെടുപ്പ്. ആ അവസരം പോലും മുതലെടുക്കുകയാണ്. ഉണ്ണി മുകുന്ദാ.. താൻ ഇത്രയ്ക്ക് അധഃപതിച്ച ചിന്താഗതിക്കാരനാണോ? ഇങ്ങനെ ഉള്ള അവസരം ഒക്കെ എന്ത് ചെയ്യണം എന്നറിയാത്ത ആളാണോ? അതൊക്കെ കണ്ട് കയ്യടിക്കാൻ കുറെ ഊച്ചാളികളും. ഈ വർഷത്തെ ടോപ്പ് പ്രവർത്തകനുള്ള അവാർഡ് ഉണ്ണിക്ക് തന്നെ. ഉണ്ണി ഇത്രയ്ക്ക് നിവൃത്തികെട്ടവനായത് എങ്ങനെയാണ്?’, ചെകുത്താൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button