
ഭീമന്റെ വഴി എന്ന സിനിമയില്‍ റീത്ത ഉതുപ്പ് എന്ന കൗണ്‍സിലറുടെ വേഷത്തില്‍ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ദിവ്യ എം. നായര്‍. തന്റെ ദേഷ്യത്തെ കുറിച്ച് താരം അഭിമുഖത്തില്‍ പങ്കുവച്ചത് ശ്രദ്ധനേടുന്നു.
read also: പാടാത്ത പൈങ്കിളി അവസാനിക്കുന്നു!! നല്ല കാര്യമെന്ന് പ്രേക്ഷകർ
‘പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. എന്റെ ശരീരത്ത് തൊട്ടാല്‍ എനിക്ക് ദേഷ്യം വരും, അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യും. ശരീരം നൊന്താല്‍ മുഖം നോക്കാതെ പ്രതികരിക്കും. യാതൊരു പ്രകോപനവും കൂടാതെ ആരെയും ഉപദ്രവിയ്ക്കില്ല. കോളേജ് പഠന കാലത്തൊക്കെ ശല്യം ചെയ്തവര്‍ക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. പക്ഷെ കരണം പുകയ്ക്കേണ്ട അവസ്ഥ ഒന്നും വന്നിട്ടില്ല’- താരം പറഞ്ഞു.
‘ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ജിനു ജോസഫിനെ ചെരുപ്പ് വച്ച് ചവിട്ടുന്ന ഒരു രംഗം ഉണ്ട്. പ്രാക്ടീസ് സമയത്തൊക്കെ ചെയ്തു നോക്കാന്‍ പോലും മടിയായിരുന്നു. പക്ഷെ ഷോട്ടിന്റെ സമയത്ത് നല്ല ഒരു അസ്സല് ചവിട്ട് കൊടുത്തിട്ടുണ്ട്’- ദിവ്യ പങ്കുവച്ചു.
Post Your Comments