
തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാണിന്റെ പ്രതിഫലം അറിഞ്ഞാൽ മലയാളികൾ ഞെട്ടും. അത് മലയാളത്തിലെ സൂപ്പർ താര ചിത്രത്തിൻ്റെ നിർമ്മാണ തുകയേക്കാൾ അധികമാണ് എന്നതാണ് വാസ്തവം. ദിവസാടിസ്ഥാനത്തിൽ പ്രതിഫലം പറ്റുന്ന രീതിയാണ് ഇദ്ദേഹത്തിൻ്റേത്.
ഒരു ദിവസം രണ്ട് കോടി രൂപ എന്ന കണക്കിലാണ് പവൻ കല്യാൺ പ്രതിഫലം വാങ്ങുന്നത്. അതായത് 25 ദിവസമാണ് ഷൂട്ട് എങ്കിൽ 50 കോടിയോളം രൂപ പ്രതിഫലമാണ് താരം വാങ്ങുന്നത്. ഒരുപക്ഷേ ചിരഞ്ജീവിയെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു വ്യക്തി കൂടിയാണ് പവൻ കല്യാൺ എന്ന് പറയാം.
read also: കുഞ്ഞെന്ന ആഗ്രഹം സഫലമാവും മുമ്പേ ഡിവോഴ്‌സായി, അന്ന് അനുഭവിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന: ശ്രീലയ
പവർ സ്റ്റാർ എന്ന് വിളിപ്പേരുള്ള പവൻ കല്യാൺ ഒട്ടനേകം സിനിമകളിലൂടെ ആരാധക വൃന്ദങ്ങളെ അതിശയിപ്പിച്ച വ്യക്തിയാണ്. ഒടുവിൽ മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻ്റെ റീമേക്കിൽ അയ്യപ്പൻ നായരായി അഭിനയിച്ചത് പവൻ കല്യാണായിരുന്നു. തന്റെ ക്യാരക്റ്ററിനെ ബൂസ്റ്റ് ചെയ്ത് അമാനുഷിക കഥാപാത്രമാക്കി മാറ്റിയിട്ടാണ് അയ്യപ്പനും കോശിയിലും അദ്ദേഹം അഭിനയിച്ചത്.
Post Your Comments