GeneralLatest NewsMollywoodNEWSWOODs

പെറ്റ തള്ള പോലും സഹിക്കൂല, കോലം കെട്ടു : നടി പ്രയാഗയ്ക്ക് നേരെ വിമർശനം

ഇവള്‍ എന്താണ് ഉദ്ദേശിക്കുന്നേ എന്ന് ഇതുവരെ വ്യക്തമാകുന്നില്ല

തെന്നിന്ത്യയിലെ പ്രിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ചിത്രങ്ങൾ വൈറലായിരുന്നു. വിദേശ വനിതയോട് സാമ്യമുള്ള തരത്തില്‍ ഷര്‍ട്ടും ഷോര്‍ട്‌സും കൂളിങ് ഗ്ലാസുമൊക്കെ വച്ച പ്രയാഗയുടെ ചിത്രത്തിൽ ശ്രദ്ധനേടിയത് താരത്തിന്റെ തലമുടിയില്‍ വരുത്തിയ മാറ്റമാണ്. ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതോടെ നടി വിമര്‍ശിക്കപ്പെട്ടു. ഇന്‍സ്റ്റാഗ്രാം പേജിൽ പ്രയാഗ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

read also: ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്: വീടിന്റെ ആധാരം എടുത്തു നല്‍കി ഫിറോസ്

കാണാന്‍ അത്രയും ഭംഗിയുള്ള നല്ലൊരു സുന്ദരി കൊച്ച്‌ ഇങ്ങനൊരു കോലം കെട്ടിയത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. ‘തലയില്‍ എന്താ ഞാറ് നട്ടതാണോ?, ആദ്യമൊക്കെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു, സത്യം പറഞ്ഞാള്‍ വിശ്വസിക്കുമോ എന്നറിയില്ല. എന്തായാലും പ്രയാഗയുടെ പുതിയ ലുക്ക് മഹാ ബോറാണ്. പഴയതായിരുന്നു നല്ലത്’ തുടങ്ങിയ കമന്റുകൾ ഉയരുന്നുണ്ട്.

‘നല്ലൊരു പെണ്‍കൊച്ചായിരുന്നു. ഇപ്പോള്‍ കോലം കണ്ടില്ലേ പെറ്റ തള്ള പോലും സഹിക്കൂല. ഇവള്‍ എന്താണ് ഉദ്ദേശിക്കുന്നേ എന്ന് ഇതുവരെ വ്യക്തമാകുന്നില്ല. എന്ത് സുന്ദരി ആയിരുന്നു. ഇപ്പോള്‍ ഇതെന്തൊരു കോലം’- എന്നാണു ചിലർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button