നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം എടുത്തു നല്കി ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെയാണ് മോളിയ്ക്ക് വീടിന്റെ ജപ്തിയുമായുള്ള ബുദ്ധിമുട്ടുകളുണ്ടായത്. തുടർന്ന് താരത്തിന്റെ ബുജിദ്ധിമുട്ടുകൾ മനസിലാക്കി ഫിറോസ് സഹായിക്കുകയായിരുന്നു.
വീടിന്റെ ആവശ്യങ്ങള്‍ക്കായി ഇനി മേളി ചേച്ചിയ്ക്ക് ആരും ഒരു രൂപ പോലും കൊടുക്കരുതെന്ന് ഫിറോസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ‘ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്..ഈ പ്രശ്നം മുഴുവനായും നമ്മള് പരിഹരിച്ചിട്ടുണ്ട്..നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുന്‍പ് അത്യാസന്ന നിലയില്‍ മോളിചേച്ചി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. തുടര്‍ചികിത്സക്കും ഹോസ്പിറ്റല്‍ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സക്ക് രൂപ നല്‍കിയിരുന്നു. പിന്നീട് സുഖം പ്രാപിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാന്‍ പോവുകയാണ്. ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം. ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാന്‍ എങ്ങോട്ടുപോവും എന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്- ഫിറോസ് കുറിച്ചു.
Post Your Comments