കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമകള്‍ പരാജയപ്പെട്ടാലും നടന്മാര് പ്രതിഫലം കുറയ്ക്കാന്‍ തയാറാവില്ലെന്ന് നടന് ധ്യാന്‍ ശ്രീനിവാസന് പറയുന്നു.
തനിക്ക് ശേഷം സിനിമയിലേക്ക് വന്ന പലരും തന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം വാങ്ങുന്നുണ്ടെന്നും എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ട് മാര്‍ക്കറ്റ് വാല്യു ഇടിയുമ്പോഴും ആരും പ്രതിഫലം കുറയ്ക്കില്ലെന്നും താരം വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം തുറന്ന് പറയുന്നത്.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;
‘കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയ എന്റെ സിനിമകളില്‍ പലതും തിയേറ്ററില്‍ പരാജയമാണ്. പക്ഷെ അതെല്ലാം വില്‍പ്പന നടന്നവയാണ്. പരാജയമാമെങ്കിലും തിയേറ്ററില്‍ ഓടാതെ പോയിട്ടില്ല. എന്നാല്‍ എനിക്ക് ശേഷം വന്ന പലര്‍ക്കും വലിയ മാര്‍ക്കറ്റ് വാല്യൂ ഇല്ലെങ്കിലും എന്റെ പ്രതിഫലത്തിന്റെ ഇരട്ടിയുടെ ഇരട്ടി അവര്‍ വാങ്ങുന്നുണ്ട്.
അവരുടെയൊക്കെ മാര്‍ക്കറ്റ് വാല്യൂ എന്റെ അത്രയെ ഉള്ളൂ. അതൊന്നും അംഗീകരിച്ച് കൊടുക്കരുതെന്ന് ഞാന്‍ പറയുന്നില്ല. കാരണം അവര്‍ ഡിമാന്‍ഡ് ചെയ്യുമ്പോള്‍ കൊടുക്കാന്‍ പ്രൊഡക്ഷന്‍ ഹൗസുണ്ട് ഇവിടെ. റീച്ചുള്ള മെയിന്‍ സ്ട്രീം നടന്മാര് ഒഴിച്ചുള്ളവരുടെ കാര്യമാണ് പറയുന്നത്.
ഒരു നടന്റെ മൂന്ന് സിനിമകള്‍ പൊട്ടി, പക്ഷെ അയാള്‍ ശമ്പളം കുറക്കുന്നില്ല. മൂന്ന് പടം പൊട്ടിയിട്ടും പ്രതിഫലം വാങ്ങുന്നത് മൂന്നര കോടി, നാലു കോടിയാണ്. അയാളുടെ സാറ്റലൈറ്റ് വാല്യൂവിലും ഡിജിറ്റല്‍ വാല്യൂവിലും ഇടിവ് വന്നിട്ടുണ്ടാകും, പടങ്ങള്‍ ബിസിനസ് ചെയ്യാനും ബുദ്ധിമുട്ടികളുണ്ടാകും.
മൂന്നും നാലും പടം പൊട്ടിയിട്ടും അയാള്‍ വാങ്ങിക്കുന്ന സാലറി പഴയതു തന്നെയാവും. കാരണം ആരും കുറക്കില്ല, കൂട്ടുകയെ ഉള്ളു. ചില നടന്മാര്ക്ക് മാത്രം ഫിക്സഡ് ബിസിനസുണ്ട്. അതിന്റെ താഴെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള നടന്മാര്’.
Post Your Comments