![](/movie/wp-content/uploads/2023/03/jasmin-jaffar.jpg)
തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്. ബസിൽ വച്ച് തനിക്കുണ്ടായൊരു മോശം അനുഭവമാണ് ജാസ്മിന് പങ്കുവയ്ക്കുന്നത്. കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
താരത്തിന്റെ വാക്കുകൾ :
‘കോളേജില്‍ നിന്നും ബസില്‍ വരികയായിരുന്നു. നല്ല തിരക്കായിരുന്നു. പ്രായമായ ചേട്ടന്മാര്ക്കാണ് ഞരമ്പ് രോഗം കൂടുതല്‍. ബസിലെ തിരക്ക് കാരണമല്ല തട്ടുന്നതെന്ന് മനസിലായപ്പോള്‍ നല്ലത് പോലെ പറഞ്ഞിരുന്നു.ആ ചേട്ടന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി. എന്നാല്‍ അതുകണ്ട കോളേജ് പിള്ളേര് എന്നെ കമന്റടിച്ചു . ‘എടാ മാറി നില്ക്ക്, ഇനി നമ്മള് തൊട്ടിട്ട് വേണം, വേറെ വല്ലതും പറയാന്‍’ എന്ന് പറഞ്ഞു. അവരുടെ ആര്ക്കേലുമായിരിക്കണം ഇങ്ങനെ വരുന്നത്. അമ്മയ്ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ വന്നാലേ നിങ്ങള്‍ക്ക് മനസിലാവു എന്ന് പറഞ്ഞാണ് അന്ന് ബസില്‍ നിന്നും ഇറങ്ങി പോന്നത്.
പ്രതികരിച്ചാല്‍ ആരും നമ്മളെ സപ്പോര്‍ട്ട് ചെയ്യത്തില്ല. അവളുടെ ആട്ടം കണ്ടോ എന്നേ ചോദിക്കൂ. പ്രായത്തിന് മൂത്തവരെയൊക്കെ അവള് പറയുന്നത് കണ്ടോ എന്നൊക്കെ ചോദിക്കും. എന്നാല്‍ അവര്‍ ചെയ്യുന്നതൊന്നും ആരും പറയില്ല. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ താന്‍ നോക്കാറില്ല.’
Post Your Comments