കെജിഎഫിൽ യഷ് അവതരിപ്പിച്ച റോക്കി എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷക മനസില്‍ കയറിക്കൂടിയ നടിയാണ് റീനയെ അവതരിപ്പിച്ച ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തില്‍ താരത്തിന്റെ സ്ക്രീന്‍ പ്രെസന്‍സ് കുറവായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തില്‍ ശ്രീനിധി നിറഞ്ഞ് നിന്നു. എന്നാൽ ഇപ്പോഴിത കെജിഎഫിന്റെ സെറ്റില്‍ വെച്ച് ശ്രീനിധിയെ നടന് യഷ് ഹരാസ് ചെയ്തുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് യഷ് ആരാധകര്‍.
‘കെജിഎഫ് ചാപ്റ്റര്‍ 2 വിന്റെ സെറ്റില്‍ വെച്ച് യഷ് മൂലം എനിക്ക് നാണക്കേടുണ്ടായി. ഇനി ഒരിക്കലും യഷിനൊപ്പം പ്രവര്‍ത്തിക്കില്ല. അയാള്‍ ടോക്സിക്കാണ്. ഹാരാസ് ചെയ്യുന്ന വ്യക്തിത്വമാണ്’ എന്നാണ് ശ്രീനിധി പറഞ്ഞുവെന്ന തരത്തില്‍ ഉമൈര്‍ സന്ധു എന്നൊരാൾ നടന് യഷിനെ കുറിച്ച് വളരെ മോശമായ ട്വീറ്റ് ചെയ്തത്. പലരും ഇത് ശ്രീനിധിയുടെ തന്നെ പ്രസ്താവനയാണെന്ന് തെറ്റിദ്ധരിച്ചു.
ശേഷം നടിയെ സോഷ്യല്‍മീഡിയ വഴി ആക്ഷേപിക്കാന്‍ തുടങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട ശ്രീനിധി ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ‘ഇത് വ്യാജ വാര്‍ത്തയാണ്. എനിക്ക് അങ്ങനെയൊരു അനുഭവം ഇല്ല. ഇതെല്ലാം കള്ളമാണ്. ചിലര്‍ തെറ്റായ പ്രചരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇത് സ്നേഹം പ്രചരിപ്പിക്കാനുള്ള സ്ഥലമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ മാന്യന്, ഒരു ഉപദേശകന്, ഒരു നല്ല സുഹൃത്ത്, എന്റെ പ്രചോദനം. എല്ലാത്തിനുമുപരിയായി ഞാന്‍ റോക്കിങ് സ്റ്റാര്‍ യഷിന്റെ വലിയ ആരാധകയാണ്’ ശ്രീനിധി പറഞ്ഞു.
Post Your Comments