GeneralLatest NewsMollywoodNEWSWOODs

‘അത്ഭുത ഫലം’ നിങ്ങളും ഇത് പരീക്ഷിച്ചു നോക്കുവെന്ന് അമൃത സുരേഷ്

അത്ഭുതം അടുത്ത ചെടിയിലാണ്. മാജിക് നടക്കാന്‍ പോകുന്നത്

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷ്. മിറാക്കിള്‍ ഫ്രൂട്ട് ആരാധകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. പാലക്കാട്ടുള്ള ഫാമിലി ഫ്രണ്ടിന്റെ വീട്ടില്‍ നിന്നുമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമൃത.

read also: സിഗരറ്റ് കൈ കൊണ്ട് തൊടാത്ത കുലപുരുഷനേയും ചുരിദാര്‍ ഇട്ട് മാത്രം പൂളില്‍ ചാടുന്ന കുലസ്ത്രീയേയുമല്ല ഉദ്ദേശിച്ചത്: നിമിഷ

കുടുംബത്തിനൊപ്പം ഇവിടം സന്ദർശിച്ച അമൃത പെരിസ്‌കിയ പഴത്തെയും മിറാക്കിള്‍ ഫ്രൂട്ടിനെയും പരിചയപ്പെടുത്തി. ‘ഇത് ഭയങ്കര സ്‌പെഷലായിട്ടുള്ള ഫ്രൂട്ടാണ്. ഇതിന്റെ പേര് പെരിസ്‌കിയ എന്നാണ്. ഭയങ്കര പുളിയുള്ള ഫ്രൂട്ടാണ്. നാരങ്ങയുടെയൊക്കെ പോലെ നല്ല പുളി. അത്ഭുതം അടുത്ത ചെടിയിലാണ്. മാജിക് നടക്കാന്‍ പോകുന്നത് ഇവിടെയാണ്. ഈ ചെടിയില്‍ ഉണ്ടാകുന്ന ഫ്രൂട്ടാണിത്. ഈ ഫ്രൂട്ട് കഴിക്കുക. നല്ല മധുരമാണ്. ഇതിന്റെ പേര് മിറാക്കിള്‍ ഫ്രൂട്ടെന്നാണ്. ഈ ഫ്രൂട്ട് കഴിച്ച്‌ കഴിഞ്ഞ ശേഷം തിരിച്ചുവന്ന് പെരിസ്‌കിയ കഴിക്കുകയാണെങ്കില്‍ നല്ല മധുരമായിരിക്കും. പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍, മിറാക്കിള്‍ ഫ്രൂട്ട് കഴിച്ച ശേഷം നമ്മള്‍ പുളിയുള്ള എന്ത് കഴിച്ചാലും ഭയങ്കര മധുരമായിരിക്കും. മിറാക്കിള്‍ ഫ്രൂട്ട് കഴിച്ചിട്ട് ചെറുനാരങ്ങ കഴിച്ചാല്‍ കടും മധുരമായിരിക്കും.’- അമൃത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button