CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ‘പോലീസ് ഡേ’: പൂജ കഴിഞ്ഞു

തിരുവനന്തപുരം: ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമാണ്
പോലീസ് ഡേ. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിതത്തിന്റെ പൂജാ ചടങ്ങുകൾ മാർച്ച് പതിനേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നടന്നു. തികച്ചും ലളിതമായ ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഓ രാജഗോപാൽ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങിൽ അണിയറ പ്രവർത്തകരും ബസുമിത്രാദികളും പങ്കെടുത്തു.

ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബോൾഗാട്ടി, നോബി, ശ്രീധന്യാ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മനോജ് ഐജിയുടേതാണ് തിരക്കഥ
ഡിനു മോഹൻ്റേതാണു സംഗീതം.

സിഗരറ്റ് കൈ കൊണ്ട് തൊടാത്ത കുലപുരുഷനേയും ചുരിദാര്‍ ഇട്ട് മാത്രം പൂളില്‍ ചാടുന്ന കുലസ്ത്രീയേയുമല്ല ഉദ്ദേശിച്ചത്: നിമിഷ

ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എസ്, എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – രാജു ചെമ്മണ്ണിൽ, കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്, മേക്കപ്പ് – മേക്കപ്പ് – ഷാമി, കോ പ്രൊഡ്യൂസേർസ് – സുകുമാർ ജി, ഷാജികുമാർ, എം അബ്ദുൾ നാസർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്. മാർച്ച് ഇരുപത്തിയൊന്നു മുതൽ തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ് .
ഫോട്ടോ – അനു പള്ളിച്ചൽ

shortlink

Related Articles

Post Your Comments


Back to top button