GeneralLatest NewsMovie GossipsNEWSSocial Media

അമൃത ചിരിച്ചാൽ പ്രശ്‌നം, സന്തോഷങ്ങൾ പങ്കിട്ടാൽ പ്രശ്‌നം, നെഞ്ചുപൊട്ടുന്ന വാർത്തകളാണ് ഉണ്ടാക്കി വിടുന്നത്: അഭിരാമി

അമൃത സുരേഷിനെയും മുൻഭർത്താവും നടനുമായ ബാലയെയും ചേർത്ത് ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ച വ്യാജ വാർത്തകളോട് പ്രതികരിച്ച് അഭിരാമി സുരേഷ്. നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ കാണാൻ മുൻ ഭാര്യ അമൃത സുരേഷും ഗോപി സുന്ദറും, മകൾ പാപ്പുവും എത്തിയത് വലിയ വാർത്തയായിരുന്നു. മുക്കാൽ മണിക്കൂറോളം അമൃതയും മകളും ബാലയ്ക്കൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാലക്ക് അമൃത കരൾ പകർത്തു നൽകുമെന്ന തരത്തിൽ വാർത്തകൾ‌ പ്രചരിച്ചിരുന്നു. തന്റെ ചേച്ചിയുടെ പേരിൽ പറയാത്തതും ചെയ്യാത്തതുമായ പല കാര്യങ്ങളും ആരോപിക്കുകയാണെന്നും അഭിരാമി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അഭിരാമിയുടെ കുറിപ്പ്:

‘ഈ വാർത്തയും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകൾ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോൾ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷേ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തതു കൊണ്ട് പ്രതികരിക്കാൻ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല. അപ്പോൾ എന്തുകൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

ഈ ഒരൊറ്റ വാർത്ത കണ്ടാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ തെറ്റാണ്. പുറകെ ഒരുപാട് വാർത്തകളും കണ്ടു. അതിലൊക്കെ നേരിട്ടും അല്ലാതെയും വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്. പക്ഷേ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വർത്തകൾക്ക്. ഈ ഒരു ടെക്നിക് അറിയുന്ന ആർക്കും എന്തും പറയാം ആരെയും പറ്റിയും. പക്ഷേ ഇതൊരുപാട് കൂടുതലാണ്. ഇനിയുമുണ്ട് ഒരുപാട് !

ഹോസ്പിറ്റൽ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്പിറ്റൽ എമർജൻസി നടക്കുന്നതും ഈ വിഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ഈ വിഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ഷനു പോയി തിരിച്ചു വരുമ്പോൾ എടുത്ത ഒന്നാണ്. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്നു വച്ച് റിയാലിറ്റി വേറൊന്നാവുകയില്ല.

അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോൾ ഈ പറയുന്ന ആൾ അമൃതയുടെയും പപ്പുമോൾടെയും കൂടെ ഉണ്ടായിരുന്നോ? ഐസിയുവിൽ കയർത്തു കയറി. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ! ഇതുപോലെയുള്ള തെറ്റായ ഒരുപാട് വാർത്തകൾ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളിൽ ഒന്നാണിത്. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തിൽ എനിക്ക് വലിയ ധാരണ ഇല്ല. ഇതിന്റെ പുറകെ പോയാൽ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട് പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല. അതുകൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്തത് പലപ്പോഴും.പക്ഷേ, ദിസ് ഈസ് ബ്രൂട്ടൽ. തെറ്റായ വാർത്തകൾ ഒരുപാട് ഫോളോവേഴ്‌സിലേക്ക് എത്തിക്കുമ്പോൾ, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവർ പോലും അറിയാത്ത കള്ള കഥകൾക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്. ഇതുപോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം. ചേച്ചി പ്രതിക്കാറില്ല ഒന്നിനും കാരണം അവർ പറയുന്നതിനു വരെ കഥകൾ മെനയുന്ന ഒരു പ്രത്യേക തരം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയയിൽ കണ്ടിട്ടുള്ളത്.

അമൃത അമൃത അമൃത. അമൃത ചിരിച്ചാൽ പ്രശ്‌നം, അമൃത മോഡേൺ ഉടുപ്പിട്ടാൽ പ്രശ്‌നം, അമൃതയുടെ സന്തോഷങ്ങൾ പങ്കിട്ടാൽ പ്രശ്‌നം. കോടതി മുറിയിൽ ഇരുന്നു എന്നാൽ കേട്ടതും കണ്ടതുമായ മട്ടിൽ കുറെ കള്ള പ്രചരണവുമായി കുറെ മീഡിയ പീപ്പിൾ. ഒരുപാട് നെഞ്ചുപൊട്ടുന്ന വാർത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്. അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയിൽ അവർ പിരിഞ്ഞു. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരിൽ ആയിരക്കണക്കിന് ന്യൂസ് ചാനൽസ്. സ്‌നേഹമുണ്ടെങ്കിൽ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോർട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്.. ഇത് ഒരു മാതിരി….

എന്തായാലും, ആരാന്റമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല ചേല.. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ, ക്രൂശിക്കപ്പെടാതെ ജീവിക്കാൻ എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ. അതുപോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്‌സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിനു മോശം വരാൻ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ നല്ലതിനു വേണ്ടി മാത്രം പ്രാർഥിക്കുന്നു. ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനൽ, അതിൽ ഞങ്ങളെ പറ്റി പറയുന്ന ഓൾമോസ്റ്റ് എല്ലാം തെറ്റായ കാര്യങ്ങളാണ്. അതുകൊണ്ട് നെഞ്ചു നീറി നിങ്ങളോട് പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക.’

 

shortlink

Related Articles

Post Your Comments


Back to top button