മിമിക്രിയാണ് തന്റെ സിനിമയിലേക്കുള്ള പാസ്പോർട്ട് എന്ന് നടൻ ടിനി ടോം. ഇതുവരെയുള്ള ജീവിതത്തില്‍ താനൊന്നും നേടിയിട്ടില്ലെന്നും, ഇനി വരാന്‍ പോകുന്ന സിനിമകൾ ജനങ്ങള്‍ അംഗീകരിച്ചാലേ തനിക്ക് എന്തെങ്കിലും നേടിയെന്ന് പറയാന്‍ സാധിക്കുകയുള്ളു എന്നും സിനിമാദിക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ :
‘എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഞാനൊന്നും നേടിയിട്ടില്ല. അതിന് ഇനിയും സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഇനി വരാന്‍ പോകുന്ന സിനിമകളില്‍ നിന്നും ജനങ്ങള്‍ കൂടി അംഗീകരിച്ചാലേ എനിക്ക് എന്തെങ്കിലും നേടിയെന്ന് പറയാന്‍ സാധിക്കുകയുള്ളു. പിന്നെ സിനിമയുടെ ഏതെങ്കിലുമൊക്കെ ഭാഗത്ത് നില്‍ക്കണം എന്നേയുള്ളു.
മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. മിമിക്രി എന്നത് സിനിമയിലേക്കുള്ള പാസ്‌പോര്‍ട്ടാണ്. കല എനിക്ക് ഇഷ്ടമാണെങ്കിലും ഇവിടെ എത്തിപ്പെടുമെന്നുള്ളത് അറിയില്ലായിരുന്നു. പലരും പല രീതിയിലാണ് വരുന്നത്. ചിലര്‍ അസിസ്റ്റന്റ് സംവിധായകരായിട്ടും മറ്റ് ചിലര്‍ ക്യാമറയുമായിട്ടുമൊക്കെ സിനിമയിലേക്ക് വരും. അധികമാരും വരാത്തത് പോലെ ഞാന്‍ വന്നത് ഡ്യൂപ്പായിട്ടാണ്. കേറാന്‍ ഏത് വഴിയെന്ന് അറിയാത്തവര്‍ക്ക് ദൈവം തന്ന വഴി അതായിരുന്നുവെന്ന്’.
Post Your Comments