GeneralInterviewsLatest NewsNEWSSocial Media

കേരളത്തില്‍ ഒരു കല്യാണം മുടക്കാന്‍ ഇത്രയും ആളുകൾ തുനിയുന്നത് ആദ്യമായിരിക്കും, കാശ് കൊടുത്ത് ചെയ്യിക്കുന്നതാണ്: റോബിന്‍

ആരതി പൊടിയുമായുള്ള റോബിൻ രാധാകൃഷ്ണന്റെ എന്‍ഗേജ്മെന്റും ആഘോഷപൂര്‍വം നടന്ന ചടങ്ങുകളും വൈറലായിരുന്നു. എന്‍ഗേജ്മെന്റ് ചടങ്ങിനിടെ റോബിന്‍ അലറിയത് വ്യാപക ട്രോളായിരുന്നു. ഇപ്പോഴിതാ തന്റെ കല്യാണം മുടക്കാന്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് റോബിന്‍ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ.

വാക്കുകൾ വിശദമായി :

‘എന്‍ഗേജ്മെന്റെ ഒരു ലോങ് പ്രോസസ് ആയിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടിയത് തൊട്ട് എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാം. എന്‍ഗേജ്മെന്റില്‍ വരെ എത്തുകയെന്നത് വലിയാെരു മിഷനായിരുന്നു. എല്ലാ ദിവസവും ഇത് നടക്കാതിരിക്കാന്‍ വേണ്ടി ഒരുപാട് രീതിയിലുള്ള മെന്‍ഷനുകളും കമന്റ്സും മെസേജുകളും വരുന്നുണ്ടായിരുന്നു. പുറമെയുള്ള ആള്‍ക്കാര്‍ക്ക് അതറിയില്ല. നമ്മളാണ് ഫേസ് ചെയ്യുന്നത്.

പക്ഷെ എല്ലാവരും അങ്ങനെ ആവണമെന്നില്ല. പുള്ളിക്കാരി ഞാന്‍ വിചാരിച്ചതിലും ഭയങ്കര സ്ട്രോങ് ആണ്. എടീ നീ എന്നെ ആക്സപറ്റ് ചെയ്തത് കൊണ്ടല്ലേ ഇങ്ങനെ അനുഭവിക്കുന്നതെന്ന്. അതൊന്നുമില്ല. ചേട്ടനെ എനിക്കിഷ്ടപ്പെട്ടതാണ്, അത് കൊണ്ട് എന്തും ഫേസ് ചെയ്യാനും എന്ത് വന്നാലും കൂടെ ഉണ്ടാവുമെന്ന വാക്ക് എനിക്ക് തന്നിരുന്നു.

കേരളത്തില്‍ ഒരു കല്യാണം മുടക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിസിപേറ്റ് ചെയ്തത് ചിലപ്പോള്‍ നമ്മുടെ കല്യാണത്തിനാവും. ഇപ്പോഴും കുറെ മെന്‍ഷനുകള്‍ വരുന്നുണ്ട്. നിങ്ങളുടെ എന്‍ഗേജ്മെന്റ് അല്ലേ കഴിഞ്ഞുള്ളൂ കല്യാണം കഴിഞ്ഞില്ലല്ലോയെന്ന്. ഒരു മാസമായിട്ട് നെഗറ്റീവ് പിആര്‍ പെയ്ഡ് ആയി ചെയ്യുന്നു. അക്കൗണ്ടുകള്‍ ശ്രദ്ധിച്ചാലറിയാം. ഊരും പേരുമില്ല. കാശ് കൊടുത്ത് ചെയ്യിക്കുന്നതാണ്. വിമര്‍ശനമാവാം. ഹെല്‍ത്തിയായ വിമര്‍ശനം സ്വീകരിക്കുന്ന ആളാണ് ഞാന്‍.

എന്‍ഗേജ്മെന്റിന് ഭയങ്കര ഹാപ്പിയായിരുന്നു, കുടുംബവും സുഹൃത്തുക്കളുമെല്ലാം. ഞാന്‍ 32 വയസ് വരെ കാത്തിരുന്നിരുന്നു, എന്തിനാണ് ഞാന്‍ മാത്രം കാത്തിരിക്കുന്നതെന്ന് ആലോചിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് മനസ്സിലായി കാത്തിരിക്കുന്നതിന് ഒരു അര്‍ത്ഥമുണ്ടായെന്ന്. പത്തിരുപത് വര്‍ഷത്തിന് ശേഷം എന്‍ഗേജ്മെന്റ് ദൃശ്യം കാണുമ്പോൾ ഒരു സന്തോഷം എനിക്കുണ്ടാവും. കാരണം എല്ലാവരും ഹാപ്പിയായി അടിച്ച്‌ പൊളിച്ച്‌ കല്യാണം പോലെ ആയിരുന്നു. പത്തഞ്ഞൂറ് പേരെ വിളിച്ച്‌ താലിയും കൂടി കെട്ടിയാല്‍ കല്യാണമായേനെ. ഇത്രയും ഗ്രാന്റ് ആവുമെന്ന് പ്രതീക്ഷിച്ചില്ല’.

 

shortlink

Related Articles

Post Your Comments


Back to top button