GeneralLatest NewsNEWSTV Shows

ഈ പേരില്‍ തല്‍ക്കാലം കെട്ടാനൊന്നും ഉദ്ദേശിക്കുന്നില്ല: മറുപടിയുമായി ബിജേഷ്

എന്ത് വന്നാലും കെട്ടരുത് വാക്ക് വാക്കായിരിക്കണം

സാന്ത്വനം സീരിയലിൽ സേതുവായി എത്തുന്ന നടനാണ് ബിജേഷ് അവനൂർ. താരം ഇതുവരേയും വിവാഹിതനായിട്ടില്ല. സോഷ്യല്‍മീഡിയയില്‍ സജീവമായ ബിജേഷ് പങ്കുവെക്കുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിത, വളരെ രസകരമായ കുറിപ്പോടെ ബിജേഷ് പങ്കുവെച്ച വീഡിയോ സോഷ്യല്‍മീ‍ഡിയയില്‍ ചർച്ചയാകുന്നു. ഒരു കൈക്കുഞ്ഞിനെ താലോലിക്കുന്ന ബിജേഷാണ് വീഡിയോയിലുള്ളത്.

read also: തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്: അലൻസിയർ

‘ഒരു കുട്ടിയെ എടുത്ത് താലോലിക്കാന്‍ സമ്മതിക്കില്ല… അപ്പോഴേക്കും വരും… ഇങ്ങനെ താലോലിച്ച്‌ നടന്നാല്‍ മതിയോ കേട്ടണ്ടേ… എന്നൊക്കെ… എന്നാലും കുട്ടികളെ എനിക്കിഷ്ടാ … ഞാന്‍ ഇനിയും എടുക്കും. ഉമ്മയും കൊടുക്കും.. ഈ പേരില്‍ തല്‍ക്കാലം കെട്ടാനൊന്നും ഉദ്ദേശിക്കുന്നില്ല’ – എന്നാണ് ബിജേഷ് കുറിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി.

‘ എന്ത് വന്നാലും കെട്ടരുത് വാക്ക് വാക്കായിരിക്കണം, അതെന്താ നിങ്ങള്‍ക്ക് കെട്ടിയാല്‍? അതൊന്ന് അറിയണമല്ലോ, ക്യാപ്ഷന്‍ പൊളിച്ചു’ എന്നെല്ലമാണ് ആരാധകര്‍ ബിജേഷിന്റെ വീഡിയോയ്ക്ക് ‌നൽകുന്ന കമന്റ്.

shortlink

Related Articles

Post Your Comments


Back to top button