കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സാജന് സൂര്യ. സീരിയൽ രംഗത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
‘ഹോട്സ്റ്റാറാണ് ഇപ്പോൾ ആളുകള്‍ കൂടുതല്‍ കാണുന്നത്. ഞാനും എവിടെയെങ്കിലും പോയിക്കഴിഞ്ഞാല്‍ ഫോണിലാണ് കാണുന്നത്. അല്ലെങ്കില്‍ മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ. ടിവിയില്‍ കാണുന്നത് അമ്മമാരും വീട്ടില്‍ റിട്ടയര്‍ഡായിരിക്കുന്ന അച്ഛന്മാരുമാണ്. ഇനി ടിവിയില്‍ റേറ്റിംഗ് കുറയും. മുകളില്‍ ഒടിടി പ്ലാറ്റ്ഫോമാണ്. ഞെക്കി ഞെക്കി നാല് ചാനലുകള്‍ കാണുന്ന പരിപാടി ഇപ്പോള്‍ ഇല്ല. അത് നമ്മള് ഫേസ് ചെയ്തേ പറ്റുള്ളൂ. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്’-സാജന് സൂര്യ പറഞ്ഞു.
read also: മോളി കണ്ണമാലിയ്ക്ക് സഹായം ചെയ്യാന്‍ അമ്മ സംഘടനയ്ക്ക് കഴിയാത്തതിന് കാരണം വെളിപ്പെടുത്തി ടിനി ടോം
സീരിയല്‍ പ്രേക്ഷകര്‍ക്ക് നേരെ വന്ന മോശം കമന്റിനെക്കുറിച്ചും സാജന് സൂര്യ പറഞ്ഞു. ‘നിങ്ങളിവിടെ കിടന്ന് എന്തൊക്കെ ചീത്ത വിളിച്ചാലും പത്ത് രണ്ടായിരം
വീടുകളില്‍ കുറെ തള്ളമാര് ഇരുന്നു കാണുന്നു എന്നായിരുന്നു ഒരാളുടെ വിമർശനം. ഇങ്ങനെയാണോ പറയുക.അയാള്‍ വീട്ടില്‍ ചിലപ്പോള്‍ അമ്മയെ ആ രീതിയിലായിരിക്കും വിളിക്കുന്നത്. അവര്‍ക്കേ ആ സംസ്കാരത്തില്‍ സംസാരിക്കാന്‍ പറ്റൂ. നമ്മളെന്തിനാണങ്ങനെയൊക്കെ പറയാന്‍ പോവുന്നത്.’ സാജന് സൂര്യ പങ്കുവച്ചു.
Post Your Comments