മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി ഒരുക്കിയ ‘പുഴ മുതല്‍ പുഴ വരെ’ സിനിമ മാര്‍ച്ച് 24ന് കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് റിലീസ് ചെയ്യുമെന്ന് സംവിധായകന് രാമസിംഹന് അബൂബക്കര്‍. കര്‍ണാടക, തമിഴ്, മുംബൈ എന്നിവിടങ്ങളിലും അമേരിക്കയിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന് ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 3ന് ആയിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രം ഒഴിവാക്കിയ പല തിയേറ്ററുകളിലേക്കും ഇപ്പോള്‍ തിരിച്ചെത്തുകയാണെന്നും രാമസിംഹന് പറയുന്നുണ്ട്.
സംവിധായകന്റെ വാക്കുകൾ :
‘ഒഴിവാക്കിയ പല തിയേറ്ററുകളിലേക്കും ചിത്രം തിരിച്ചെത്തുകയാണ്. കാനഡ റിലീസിന്റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി പതിപ്പിന്റെ സെന്‍സറിംഗിന്റെ കാര്യങ്ങള്‍ നടക്കുന്നു. മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്. പിറകെ തമിഴ്നാട്ടിലേക്കും എത്തിയേക്കും. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണ്. സിനിമ കണ്ട .1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ല, കാണാത്തവരാണ് കുറ്റം പറയുന്നത്’.
Post Your Comments