GeneralInterviewsLatest NewsNEWSTV Shows

അഭിനയം പാഷനായിട്ടുള്ളവര്‍ റിയാലിറ്റി ഷോ ചെയ്യരുത്, എലിമിനേറ്റാവുന്നവര്‍ക്ക് തോറ്റു പോയി എന്ന തോന്നലുണ്ടാകും: ഷിബ്ല ഫറ

അഭിനയിക്കാനിഷ്ടമുള്ളവര്‍ റിയാലിറ്റി ഷോകളില്‍ മത്സരിക്കരുതെന്നും, ഇത്തരം മത്സരങ്ങളില്‍ എലിമിനേറ്റാവുന്നവര്‍ക്ക് തങ്ങള്‍ തോറ്റു പോയി എന്ന തോന്നലുണ്ടാവുമെന്നും നടി ഷിബ്ല ഫറ. നായികാ നായകന്‍ എന്ന ഷോയില്‍ വിന്‍സി അലോഷ്യസ് വിജയിക്കാത്തതിനെ ചൂണ്ടിക്കാട്ടി ദ ഫോര്‍ത്തിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

വാക്കുകൾ വിശദമായി :

‘സൂര്യ ടിവിയിലെ വിവെല്‍ ആക്ടീവ് ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലാണ് ഞാന്‍ ആദ്യം ചെയ്യുന്നത്. പക്ഷെ അഭിനയം പാഷനായിട്ടുള്ളവര്‍ക്ക് റിയാലിറ്റി ഷോ ഞാനൊരിക്കലും സജസ്റ്റ് ചെയ്യില്ല. റിയാലിറ്റി ഷോയെന്നാല്‍ നമ്മുടെ ആക്ടിംഗ് ടാലന്റല്ല നോക്കുക. വിന്‍സി എത്രയോ ടാലന്റഡല്ലേ. ആ ഷോയില്‍ വിജയിച്ച ആളെക്കാളും. അതേപോലെ തന്നെയായിരുന്നു നമ്മുടെയും. ഞാന്‍ ജീവിതത്തില്‍ തോറ്റു എന്ന് ആദ്യമായി തോന്നുന്നത് അപ്പോഴാണ്. യഥാര്‍ത്ഥത്തില്‍ എനിക്കങ്ങനെ തോന്നേണ്ടതില്ല.

ഞാനാ റിയാലിറ്റി ഷോയിലുണ്ടായിരുന്നപ്പോള്‍ (വിവെല്‍ ആക്ടീവ് ബിഗ് ബ്രേക്ക് ) ലാല്‍ ജോസ് സാര്‍ പുള്ളിക്കാരന്‍ ചെയ്യാന്‍‌ പോവുന്ന സിനിമയിലേക്ക് പറ്റിയ രണ്ട് കഥാപാത്രങ്ങളെയാണ് ചൂസ് ചെയ്തത്. പക്ഷെ ബാക്കിയുള്ളവര്‍ക്ക് തോന്നുന്നത് നമ്മളെ കൊള്ളില്ലെന്നാണ്. അങ്ങനെ തോന്നിക്കുന്നുണ്ട് റിയാലിറ്റി ഷോകള്‍. നമ്മള്‍ എലിമിനേറ്റാവും. അത് ശരിയല്ല.

ഒരു കലാകാരനോ കലാകാരിയോ ആരാണെങ്കിലും. ആക്ടിംഗെന്നത് ശരിക്ക് പന്ത് കളിക്കുന്ന പോലെയാണ്. നമ്മള്‍ കളിച്ച്‌ കളിച്ച്‌ ശരിയാവുന്ന പരിപാടിയാണ്. ആക്ടേര്‍സെന്നാല്‍ കുറച്ച്‌ കൂടി സെന്‍സിറ്റീവല്ലേ. നമ്മളുടെ മനസ്സ് വെച്ചാണല്ലോ ഫുള്‍ കളി.വിന്‍സി അതില്‍ നിന്ന് എണീറ്റ് വന്ന കുട്ടിയാണ്. പക്ഷെ വിന്‍സിയേക്കാളും ടാലന്റഡായ കുട്ടി ആ പരാജയത്തില്‍ പെട്ട് പോയിട്ടുണ്ടാവും. അത് കൊണ്ട് ആക്ടിംഗിന് റിയാലിറ്റി ഷോകള്‍ ഉണ്ടാവരുതെന്ന് എനിക്ക് തോന്നുന്നു’.

shortlink

Related Articles

Post Your Comments


Back to top button