ബ്രഹ്മപുരത്തെ തീയടങ്ങിയെന്ന് മാധ്യമങ്ങള്‍ പറയുന്നു എന്നാല്‍ തനിക്ക് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ മൂടല്‍മഞ്ഞുപോലെയാണ് കാണുന്നതെന്ന് നടി സജിത മഠത്തില്‍.
എറണാകുളത്ത് താമസിക്കുന്ന തനിക്ക് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ മൂടല്‍മഞ്ഞു പോലെയാണ് കാണുന്നതെന്ന കുറിപ്പോടെ ഫ്ലാറ്റിന് പുറത്തേക്കുള്ള ചിത്രവും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചിടുണ്ട്.
‘ഇങ്ങിനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും? വിവരമുള്ളവര്‍ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് !’- സജിത മഠത്തില്‍ പറയുന്നു. തീയില്ലെങ്കിലും പുക ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.
Post Your Comments