GeneralInterviewsLatest NewsNEWSSocial Media

മുലക്കച്ച കെട്ടി നടക്കുന്നതാണ് കംഫര്‍ട്ടെങ്കിൽ അത് തന്നെ ചെയ്യുക : അഭയ ഹിരണ്‍മയി

താൻ പണ്ടേ അണ്‍കണ്‍വെന്‍ഷനലായ വ്യക്തിയാണെന്ന് ഗായിക അഭയ ഹിരണ്‍മയി. സംഗീത കരിയറിനപ്പുറം അഭയ നടത്തുന്ന പല അഭിപ്രായങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ അഭയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാക്കുകൾ വിശദമായി :

‘സോഷ്യല്‍ മീഡിയയില്‍ എല്ലാ ദിവസവും എന്തെങ്കിലും മെസേജ് വരും. ഐ ലവ് യു ചേച്ചി, കല്യാണം കഴിക്കണം, അഭയ ഫ്രീയാണോ കോഫി ഡേറ്റിന് വരുമോ എന്നൊക്കെ ചോദിച്ച്‌. കാണുമ്ബോള്‍‌ എനിക്ക് സന്തോഷമാണ് വരാറ്. കാരണം പല തരത്തിലാണ് പലരും നമ്മളെ അംഗീകരിക്കുന്നത്. വൃത്തികെട്ട മെസേജുകളും വരാറുണ്ട്. അതും നമ്മളെ അംഗീകരിക്കല്‍ തന്നെയാണ്. അല്ലാതെ എടാ നീയിങ്ങനെ മേസേജയച്ചല്ലേ എന്നൊന്നും പറഞ്ഞ് മെനക്കെടാന്‍ പോവരുത്. നമ്മളിലെ എന്തോ ക്വാളിറ്റി കണ്ടാണ് അവര്‍ വന്നിരിക്കുന്നത്. അതിനെ അതിന്റേ ലാഘവത്തോടെ നോക്കി ചിരിച്ച്‌ വിടുക എന്നല്ലാതെ അതിനൊന്നും മറുപടി കൊടുക്കരുത്.

പോസ്റ്റുകളില്‍ വളരെ മോശമായ കമന്റുകളും വരും. ചില സമയത്ത് അതിനുത്തരം പറയും. മൂഡ് അനുസരിച്ചാണ്. ചില സമയത്ത് ഉത്തരം പറയില്ല. കാരണം ചിലര്‍ അറ്റന്‍ഷന് വേണ്ടിയാണ് കമന്റ് ചെയ്യുന്നത്. നമ്മള്‍ പ്രതികരിച്ചാല്‍ അവര്‍ പേഴ്സണല്‍ മെസേജില്‍ വന്ന് നിങ്ങളുടെ ശ്രദ്ധ കിട്ടിയല്ലോ എനിക്ക് വളരെ സന്തോഷം, പിന്നെന്തുണ്ട് അഭയാ വിശേഷമെന്ന് ചോദിക്കും. ആളുകള്‍ വളരെ ഇന്റരസ്റ്റിംഗ് ആണ്.

കണ്‍വെന്‍ഷനലാണ് ഇവിടത്തെ ‍ഡ്രസിംഗ് സെന്‍സ്. അപ്പുറത്തെ വീട്ടിലെ ചേച്ചി സല്‍വാറിടാന്‍ തുടങ്ങി അത് കൊണ്ട് നമ്മളും തുടങ്ങി. ആദ്യ കാലത്ത് മാന്യമല്ലാത്ത ഡ്രസായിരുന്നു സല്‍വാര്‍. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ സല്‍വാര്‍ മാന്യതയുടെ ഡ്രസായി മാറി. വളരെ പണ്ട് മുതലേ സാരി മാന്യമായ വസ്ത്രമാണ്. സാരിക്ക് മുന്നേയുള്ളവര്‍ മുലക്കച്ചയായിരുന്നു കെട്ടിയത്. നമ്മുടെ കാലാവസ്ഥ വളരെ ഹോട്ടാണ്. മുണ്ടും അടിമുണ്ടും നമ്മുടെ കാലാവസ്ഥയുമായി ചേരുന്ന തുണിയായിരുന്നു. നന്നായി കാറ്റ് കേറും. വിദേശത്തുള്ളവര്‍ അവരുടെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഡ്രസാണിടുന്നത്. സെര്‍ബിയയിലൊക്കെ ടൈറ്റായ ജീന്‍സും കോട്ടിന്‍ മേല്‍ കോട്ടുമിട്ടാലെ ജീവിക്കാന്‍ പറ്റൂ. പക്ഷെ അതേ ഡ്രസ് ഇവിടെയിടുന്നത് പോസിബിളല്ല.

നമ്മുടെ കംഫര്‍ട്ടിനനുസരിച്ച്‌ ഡ്രസ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവര്‍ ജീന്‍സും ജാക്കറ്റും ധരിച്ചെന്ന് വിചാരിച്ച്‌ ഇവിടെ ആ ജാക്കറ്റുമിട്ട് നടക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഫേയ്മസായ ഡിസെെനര്‍ ഇവിടെ വന്നിട്ട് പറയുന്നത് ഇവിടത്തെ കുട്ടികള്‍ മുഴുവന്‍ ഇറുകിയ ജീന്‍സിട്ടാണ് നടക്കുന്നതെന്നാണ്. ടൈറ്റായ ജീന്‍സിടുന്നതിന് ഒട്ടും എതിരല്ല. പക്ഷെ അത് ബോഡിക്കും ക്ലൈമറ്റിനും സുഖകരമാണെങ്കില്‍ ഇടാം. നിങ്ങളുടെ കംഫര്‍ട്ട് മുലക്കച്ച കെട്ടി നടക്കുന്നതാണെങ്കില്‍ അത് തന്നെ ചെയ്യുക. ചുറ്റുമുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള കഷ്ടപ്പാടുകളാണ്. ക്യാമറയുടെ മുന്നില്‍ വന്ന് ഇത്രയും സംസാരിക്കുന്ന സമയത്തും നമുക്കും നമ്മുടേതായ ഭാരങ്ങളും കഷ്ടതുകളുമുണ്ട്. എല്ലാവരും അവരവരുടേതായ കഷ്ടതകളിലൂടെ കടന്ന് പോവുകയാണ്. ഇത് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മതി.

ഞാന്‍ ഷോര്‍ട്സ് ഇട്ട് പോവുമ്പോഴും കൈയില്ലാത്ത ഡ്രസ് ഇട്ട് പോവുമ്പോഴും ആള്‍ക്കാരെന്ത് പറയും എന്ന കണ്‍സേണ്‍ അമ്മയ്ക്കുണ്ട്. ഞാന്‍ പണ്ടേ അണ്‍കണ്‍വെന്‍ഷനലായ വ്യക്തിയാണ്. പണ്ട് തൊട്ടേ ഫാമിലിയില്‍ ഫിറ്റാവാത്ത വ്യക്തിയാണ്. അവര്‍ നമുക്ക് ഭക്ഷണമോ സാമ്പത്തിക സഹായവും തരുന്നില്ല. അപ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ല’.

shortlink

Related Articles

Post Your Comments


Back to top button