
മമ്മൂട്ടിക്ക് മലയാള സിനിമയിൽ എതിരാളിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്ന ഒരാളായിരുന്നു അമ്പലപ്പുഴ രാമചന്ദ്രനെന്നും, എന്നാൽ ബാങ്ക് ജോലി വിടാൻ അയാൾ ഒരുക്കമായിരുന്നില്ല എന്നും സംവിധായകൻ സ്റ്റാൻലി ജോസ്. മമ്മൂട്ടിക്കും മോഹൻലാലിനും പിടിച്ചു നിൽക്കാനുള്ള ചില തന്ത്രങ്ങൾ ഉണ്ടെന്നാണ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.
വാക്കുകൾ വിശദമായി :
മമ്മൂട്ടിക്ക് മലയാള സിനിമയിൽ എതിരാളിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരാളായിരുന്നു അമ്പലപ്പുഴ രാമചന്ദ്രൻ. എന്റെ ഒരു സിനിമയിലെ ഹീറോ ആയിരുന്നു. അയാൾക്ക് വേറെ ജോലിയും ഉണ്ടായിരുന്നു. അയാൾ അത് വിട്ടു വരാൻ തയ്യാറായിരുന്നില്ല. എന്നിട്ടും 150 ഓളം സിനിമകളിൽ അഭിനയിച്ചു. അയാളുടെ അത്രയും വരില്ലായിരുന്നു മമ്മൂട്ടി. ആ കളറും പേഴ്സണാലിറ്റിയും ഒക്കെ അങ്ങനെ ആയിരുന്നു. ബാങ്ക് ജോലി വിടാൻ അയാൾ ഒരുക്കമായിരുന്നില്ല. അയാൾ മമ്മൂട്ടിക്ക് വെല്ലുവിളി ആകുമെന്ന് തന്നെയാണ് ഞാൻ കരുതിയത്.
പിന്നെ മമ്മൂട്ടിക്കും മോഹൻലാലിനും പിടിച്ചു നിൽക്കാനുള്ള ചില തന്ത്രങ്ങൾ ഉണ്ട്. ബിനാമിമാരെ കൊണ്ട് പടം എടുക്കൽ ഒക്കെ അങ്ങനെ ഒന്നായിരുന്നു. പക്ഷെ ഇയാൾക്ക് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അതൊന്നും അറിയില്ലായിരുന്നു ആൾക്ക്. ഇവരൊക്കെ ഇപ്പോഴും നിൽക്കുന്നത് തന്ത്രം കൊണ്ടാണല്ലോ. ജനങ്ങൾക്ക് ഇപ്പോൾ ഇവർ വേണം എന്ന് നിർബന്ധം ഒന്നുമില്ല. നേരത്തെ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു നമുക്ക് നടൻമാർ എന്ന് പറയാൻ. ഇപ്പോൾ ആവർത്തന വിരസതയാണ്. വ്യത്യസ്തമായ റോളുകൾ ചെയ്യാൻ ഇവർക്ക് കഴിയാത്ത ഒരു അവസ്ഥ വന്നു. അതുകൊണ്ടാണ് പുതുമുഖങ്ങളുടെ പടങ്ങൾ ഒക്കെ ക്ലിക്ക് ചെയ്യുന്നത്. ന്യൂജെൻ സിനിമകൾക്ക് പ്രശ്നമുണ്ട്. റിയലിസ്റ്റിക് സിനിമകൾ ആളുകൾ മടുത്തു തുടങ്ങി’.
Post Your Comments