ബാലതാരമായെത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോള്‍ ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ നായകയായി മലയാള സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ് താരം.
ആല്‍ഫ്രഡ് ഡി സാമുവൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അനിഖയുടെ ലിപ്‌ലോക്കാണ് പ്രധാന ചർച്ച. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിയ്ക്ക് നേരെ വിമർശനം ഉയരുകയാണ്.
read also: തന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചു: ദിനേശ് പണിക്കർ
സിനിമയുടെ പ്രമോഷന് വേണ്ടി നിരവധി കോളേജുകളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒരു സ്ഥലത്ത് പ്രമോഷന്റെ ഭാഗമായി എത്തിയ അനിഖയുടെ ആറ്റിറ്റ്യൂഡ് വളരെ മോശമായിരുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ കുറ്റപ്പെടുത്തൽ.
വേദിയില്‍ കാലിന് മുകളില്‍ കാലുകള്‍ വെച്ച് അനിഖ ഇരുന്നുവെന്നും സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഓവര്‍ ആറ്റിറ്റ്യൂഡ് കാണിച്ചുവെന്നും പിന്നെ സംസാരിക്കാന്‍ വന്നപ്പോള്‍ മേശപ്പുറത്ത് കൈ വെച്ച് മര്യാദയില്ലാതെ നിന്നു എന്നെല്ലാമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ പേരും പ്രശസ്തിയും കിട്ടിയതിന്റെ അഹങ്കാരമാണെന്നും. അനിഖയുടെ തെറ്റായ പ്രായത്തിലാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നടിക്ക് വന്ന് ചേര്‍ന്നതെന്ന് ഈ വീഡിയോയില്‍ നിന്നും വ്യക്തമാണെന്നും ചിലർ പറയുന്നു. കുട്ടി നയന്‍താരയാകാനുള്ള ശ്രമമാണോ ഇതെന്നും വിമർശനമുണ്ട്.
Post Your Comments