ഹൈദരാബാദ്: നടൻ പ്രഭാസിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്. ഷൂട്ടിങ് നിർത്തിവെച്ച് താരം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുകയാണ്. പ്രഭാസ് ആരാധകർക്ക് ആകാംക്ഷയും ആശങ്കയും ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തെലുങ്കിൽ നിന്നും എത്തിയത്. നടൻ പ്രബാസിന് ഹൈ ടെമ്പറേച്ചർ ആവുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ, അഡ്മിറ്റ് ആയിട്ടും സുഖം പ്രാപിക്കാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിച്ചതെന്നാണ് റിപ്പോർട്ട്.
താരത്തിന്റെ നിലവിലുള്ള ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വളരെയധികം ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ആരാധകർ ഒന്നടങ്കം താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തെ മുൻപ് പരിശോധിച്ചിരുന്ന ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ പ്രഭാസിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
വിദഗ്ധ ചികിത്സയ്ക്കു വേണ്ടി വിദേശത്ത് പോയതിനാൽ തന്നെ പ്രഭാസിന്റെ നിലവിലുള്ള പ്രോജക്ടുകൾ ആയ കെയും സലാറും വൈകും എന്നാണ് സൂചന ലഭിച്ചത്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിലവിൽ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ആദി പുരുഷൻ എന്ന നടന്റെ പുതിയ ചിത്രം ജൂൺ 16ന് തന്നെ റിലീസ് ചെയ്യും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Post Your Comments