വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂര് തനിക്ക് വേണം എന്ന് സുരേഷ് ഗോപി. കൂടാതെ കണ്ണൂരിൽ നിന്ന് മത്സരിക്കാൻ തയാറാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ബിജെപിയുടെ പൊതുയോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ടു നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത് എന്നും മറ്റാർക്കും അതിൽ അവകാശമില്ല എന്നും താരം പറഞ്ഞു. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ,
‘തൃശൂര് എനിക്ക് വേണം. ഏത് ഗോവിന്ദൻ വന്നാലും. തൃശൂർ ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂർ എടുത്തിരിക്കും. തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കിൽ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് ‘ലേല’ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാൻ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.
2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാർഥിയാണെങ്കില്‍, തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത് ഷായോട് ഞാൻ അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയാറാണ്.”– എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
Post Your Comments