ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിന് രാധാകൃഷ്ണന് സിനിമയിലേക്ക്. റോബിൻ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും നിർമ്മിക്കുന്നതും റോബിൻ തന്നെയാണ്.
മോഡലും നടിയുമായ ആരതി പൊടി നായികാ വേഷത്തില്‍ എത്തുമെന്നു റിപ്പോർട്ടുകൾ. ഈ ചിത്രത്തിൻറെ പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെ റോബിൻ രാധാകൃഷ്ണന് നേരെ താഴെ ട്രോളുകൾ നിറയുകയാണ്.
‘സന്തോഷ് പണ്ഡിറ്റിന് ഒരു എതിരാളി’, ‘വാച്ച് കച്ചവടം ആണോ? രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരിക്കുന്നു?’, ‘മലയാളം ബോക്സോഫീസിന് ആര്‍ഐപി’, ‘ഈ അരിശം അല്ലാണ്ട് ഒരു എക്സ്പ്രഷന്‍ ആ മുഖത്ത് എന്താണ് വരാത്തത്’ എന്നൊക്കെയാണ് ചില കമന്റുകള്‍.
Post Your Comments