കൊച്ചി: നടൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ വൈറലാകാറുണ്ട്. ധ്യാൻ ശ്രീനിവാസനും സോഹൻ സുനുലാലും പങ്കെടുത്ത പുതിയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. പല നടിമാരുടേയും നടന്മാരുടേയും പേര് പറഞ്ഞ് അവർ മുന്നിൽ കൂടി പാസ് ചെയ്ത് പോയാൽ എന്ത് തോന്നുമെന്നായിരുന്നു ചോദ്യം. വെറൈറ്റി മീഡിയയിലെ അഭിമുഖത്തിലെ അവതാരകയുടെ ചോദ്യങ്ങൾക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ എങ്ങനെ തോന്നുന്നുവെന്ന് ചോദിച്ചവർ, അതിന് മറുപടി നൽകിയ ധ്യാനിനെയും വിമർശിക്കുന്നുണ്ട്.
ബേസിൽ ജോസഫ് മുന്നിൽ കൂടി പോയാൽ എന്ത് വിചാരിക്കും എന്ന് ചോദ്യത്തിന് ‘അങ്ങനെ അങ്ങ് പോകട്ടെ’ എന്നാണ് ധ്യാൻ മറുപടി നൽകിയത്. അജു വർഗീസ് പാസ് ചെയ്താൽ, ‘ആണുങ്ങൾ പാസ് ചെയ്ത് പോയാൽ എന്ത് തോന്നാൻ, വെല്ല പെൺകുട്ടികളുടെ കാര്യം ചോദിക്കണം’ എന്നാണ് ധ്യാൻ പറയുന്നത്. തുടർന്ന് നിത്യ മേനോനെ കുറിച്ചാണ് അവതാരക ചോദികുന്നത്. ‘നിത്യ മേനോനോട് പാസ് ചെയ്ത് പോകരുത് എന്ന് താൻ പറയുമെന്ന്’ ധ്യാൻ പറഞ്ഞു.
നവ്യ നായർ ആണെങ്കിലോ എന്ന ചോദ്യത്തിന്, ‘നവ്യയോട് പെട്ടെന്ന് പാസ് ചെയ്ത് പൊക്കോളൂ’ എന്ന് പറയുമെന്നാണ് ധ്യാനും ഒപ്പം ഉണ്ടായിരുന്ന സോഹൻ സീനുലാലും പറയുന്നത്. ഹണി റോസിന്റെ പേര് പറഞ്ഞപ്പോൾ ‘അവിടെ തന്നെ നിൽക്കാൻ പറയു’മെന്നാണ് സോഹൻ സീനുലാൽ പറഞ്ഞത്. ‘അവിടെ നിന്നോ, ഞങ്ങൾ പാസ് ചെയ്ത് പൊക്കോളാമെന്ന് പറയും’ എന്നാണ് ധ്യാൻ പറഞ്ഞത്. ഇത് കേട്ട് അവതാരക ചിരിക്കുന്നുമുണ്ട്. അത് അവരോടുള്ള റെസ്പെക്ട് കൊണ്ടാണെന്നും ധ്യാൻ പറഞ്ഞിരുന്നു. ഇതോടെ, അവതാരകയ്ക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നടിമാരെ പറ്റി ഇത്തരം ചോദ്യങ്ങളാണോ ചോദിക്കുന്നതെന്നും ഹണി റോസെന്ന് പറയുമ്പോൾ ഇത്രയധികം ചിരിക്കുന്നതെന്തിനാണെന്നും കമന്റിലൂടെ ആളുകൾ ചോദിക്കുന്നു.
Post Your Comments