GeneralLatest NewsMollywoodNEWSWOODs

ഖജ് രാഹോ എന്ന ക്ഷേത്രത്തിലേക്ക് പോകുന്ന അഞ്ചംഗ സംഘത്തിന്റെ കഥയുമായി ഖജ് രാഹോ ഡ്രീംസ്

സേതുവിൻ്റേതാണ് തിരക്കഥ.

മലയാളത്തിലെ പുതിയ തലമുറയിലെ ‘ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ ഒന്നിച്ചണിനിരക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഖജ് രാഹോഡ്രീംസ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നു.

അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാലു ചെറുപ്പക്കാർ . ഇവർക്കൊപ്പം സ്വാതന്ത്ര്യം അതിൻ്റെ പാരമ്യതയിൽ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന ലോല എന്ന പെൺകുട്ടി കടന്നു വരുന്നു.

read also: രതിനിര്‍വേദം ഇറങ്ങിയപ്പോൾ ആറടി പൊക്കത്തിലുള്ള കട്ടൗട്ട്, ഇപ്പോള്‍ പത്തടിയുള്ള കട്ടൗട്ടും പാലഭിഷേകവും: നടി ശ്വേത മേനോന്‍

മധ്യ പ്രദേശിലെ ഖജ് രാഹോ എന്ന ക്ഷേത്രത്തിന്റേയും അതിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൻ്റേയും പ്രത്യേകതകൾ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ അഞ്ചംഗ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത് ഖജ് രാവിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. സേതുവിൻ്റേതാണ് തിരക്കഥ.

ഹരി നാരായണൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – മോഹൻ ദാസ്. മേക്കപ്പ്, കോസ്റ്റും ഡിസൈൻ -അരുൺ മനോഹർ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തെക്കൽ
പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ
വാർത്ത – വാഴൂർ ജോസ്.
ഫോട്ടോ – ശ്രീജിത്ത് ചെട്ടിപ്പിടി.

shortlink

Related Articles

Post Your Comments


Back to top button