കുളിച്ചിട്ട് ഇറങ്ങി നഗ്നരായി ബാത്ത് റൂമിൽ നിന്നും പുറത്തു വരുന്നവർക്ക് മുന്നറിയിപ്പുമായി നടന്‍ റോണ്‍സൺ. താന്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആളുകളാണെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണമെന്നും ഇല്ലെങ്കില്‍ എല്ലാം പരസ്യമാവുമെന്നും റോണ്‍സണ്‍ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
‘നിങ്ങളില്‍ ആര്‍ക്കെങ്കിലും കുളിക്കാന്‍ പോകുന്നതിന് മുന്‍പ് ടൗവ്വല്‍ കട്ടിലില്‍ ഇട്ടിട്ട് പോവുകയും, കുളി കഴിഞ്ഞതിന് ശേഷം നഗ്നതയോട് കൂടി തിരികെ വന്ന് ആ ടൗവ്വല്‍ എടുക്കുന്ന ശീലമുണ്ടോ? എന്നാല്‍ സൂക്ഷിക്കണം.’- റോണ്‍സണ്‍ പറയുന്നു. ഇതിനൊപ്പം ഒരു ഫോണിന്റെ ക്യാമറയില്‍ ആകാശത്ത് നിന്നും ചന്ദ്രനെ ഫോക്കസ് ചെയ്ത് കാണിക്കുകയും ചെയ്തിരുന്നു.
READ ALSO: ഒന്നിലേറെ തവണ മൊബൈലിലേക്ക് ഒടിപി വന്നു: ലിങ്ക് ക്ലിക്ക് ചെയ്‌തപ്പോള്‍ പണം നഷ്ടമായി, പരാതിയുമായി നഗ്മ
‘ഇപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം മനസിലായോ? ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ അകലേയുള്ള ചന്ദ്രനെയാണ് ഞാന്‍ ഇത്രയും ക്ലോസപ്പായി കാണിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ ഇരുപതാമത്തെ ഫ്‌ളോറില്‍ നില്‍ക്കുന്ന നിങ്ങളെ ഒരു നാല് കിലോമീറ്റര്‍ അപ്പുറത്ത് മറ്റൊരു ഫ്‌ളാറ്റില്‍ നിന്നും ഇതുപോലെ നോക്കിയാല്‍ നിങ്ങളെ കാണില്ലെന്നാണോ? അതുകൊണ്ട് കുളിച്ചിട്ട് നഗ്നതയോടെ ഇറങ്ങി വരുന്നവര്‍ കര്‍ട്ടന്‍ ഇടാന്‍ മറക്കരുത്. ഇതൊന്നും ഞാന്‍ കണ്ടിട്ടില്ല, അപ്പുറത്തെ വീട്ടിലെ ടിങ്കു പറഞ്ഞതാണ്’, റോണ്‍സണ്‍ വീഡിയോയിൽ പറയുന്നുണ്ട്
‘ഈ വീഡിയോ കുളി കഴിഞ്ഞു ബാത്റൂമില്‍ നിന്ന് നഗ്നരായി പുറത്തേക്കു വരുന്നവര്‍ മാത്രം കണ്ടാല്‍ മതി. കുളിക്കാത്തവര്‍ കാണുകയേ വേണ്ട’, എന്ന തലക്കെട്ടോടെയാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്
‘അപ്പോള്‍ ഇതാണല്ലേ മാഷേ പരിപാടി, പാവം ചേച്ചി ഇതൊന്നും അറിയേണ്ട, ഫുള്‍ സെറ്റപ്പോടെയാണ് നടപ്പ് അല്ലേ,’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് റോണ്‍സന്റെ പോസ്റ്റിന് ലഭിക്കുന്നത്
Post Your Comments