GeneralLatest NewsMollywoodNEWSWOODs

അഞ്ചാം വേദം പൂർത്തിയായി

കൊറോണാ കാലഘട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

മാധ്യമ രംഗത്തു നിന്നും ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവരുന്ന മുജീബ് ടി.എം. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അഞ്ചാംവേദം. ടി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കുകയാണ്.

മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്തുപോരുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട്. കൊറോണാ കാലഘട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. തികച്ചും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം. The religion of the humanities (മനുഷ്യത്ത്വമാണ് ഏറ്റവും വലിയ മതം) എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

READ ALSO: തട്ടിക്കൊണ്ട് പോയി ഊട്ടിയിലെ വസ്തു എഴുതി വാങ്ങിക്കാന്‍ ശ്രമിച്ചു: ബന്ധുക്കൾക്ക് എതിരെ നടൻ ശ്രീനിവാസൻ

വിഹാൻ വിഷ്ണു, സുനു ലഷ്മി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളായ സത്താർ, സാഹിബ എന്നിവരെ അവതരിപ്പിക്കുന്നത്. അമർനാഥ്, ജോളി, സജാദ് , സജിത് രാജ്, അനീഷ് കട്ടപ്പന, ബിനീഷ് രാജ്, ജിൻസി, അമ്പിളി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യാ രാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ് ഈണം പകർന്നിരിക്കുന്നു. ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഉൾ ഹക്ക് എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

കഥ – മുജീബ് ടി.എം.
തിരക്കഥ-സംഭാഷണം – ബിനീഷ് രാജ്.
സാഗർ അയ്യപ്പനാണ് ഛായാഗ്രാഹകൻ .
എഡിറ്റിംഗ്- ഹരിരാജ കൃപ.
കലാസംവിധാനം – രാജേഷ് ശങ്കർ. മേക്കപ്പ് – സുധി കട്ടപ്പന, കോസ്റ്റ്യും – ഡിസൈൻ – ഉണ്ണി പാലക്കാട്.
അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബിനീഷ് രാജ്, ബാലു.
പ്രൊഡക്ഷൻ മാനേജർ — രാജീവ് ഗോപി.
പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ.

shortlink

Post Your Comments


Back to top button