ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട് മമ്മൂട്ടി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ വൈറലായിരുന്നു. ഇത്തരം ബോഡി ഷെയിമിങ് കളിയാക്കലുകളോട് വ്യത്യസ്ത അഭിപ്രായമാണ് പുതുതലമുറയ്ക്ക് ഉള്ളത്. ഒരു ഗ്രൂപ്പിൽ സംസാരിക്കുമ്പോൾ നമ്മൾ സൂക്ഷിച്ച് പേടിയോടെ, ശ്രദ്ധിച്ച് വേണം സംസാരിക്കാനെന്ന് നടി അനശ്വര രാജൻ പറയുന്നു. മമ്മൂട്ടി അടക്കമുള്ളവർ അനശ്വരയെ പോലെയുള്ള പുതുതലമുറയുടെ വാക്കുകൾ ശ്രദ്ധിക്കണമെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു.
‘ഒരു ഗ്രൂപ്പിൽ നമ്മൾ സംസാരിക്കുമ്പോൾ പേടിക്കണം. അങ്ങനെയാണ് നമ്മൾ ശീലിക്കുക. നമ്മൾ ശീലിച്ചു വളർന്ന ഒരു കാര്യം മാറ്റാൻ പാടായിരിക്കും. ഒരു കാര്യം നമ്മൾ പറയുമ്പോൾ, നീ മെലിഞ്ഞിട്ടാണോ കറുത്തിട്ടാണോ വെളുത്തിട്ടാണോ അതാണോ, ഇതാണോ എന്നൊക്കെ പറയുമ്പോൾ ഈ പറയുന്നവർക്കത് എഫക്ട് ചെയ്യില്ല. പക്ഷേ ഓപ്പോസിറ്റ് ഉള്ളവർ നമ്മൾ നോക്കുമ്പോൾ അവർ ചിരിച്ചിട്ടായിരിക്കും ഇരിക്കുന്നത്. പക്ഷേ ആ ഒരു പേഴ്സനെ എത്രത്തോളം എഫക്ട് ചെയ്തിട്ടുണ്ടെന്ന് നമുക്ക് പറയാൻ പറ്റില്ല. നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം, നമ്മൾ ആലോചിച്ചു പറയണം. ഒരു ഗ്രൂപ്പിൽ ആയാലും ക്ലോസ് ഫ്രണ്ട്സിന്റെ അടുത്തായാൽ പോലും. സൂക്ഷിച്ചു തന്നെ പറയണം. പ്രത്യേകിച്ച് നമ്മൾ ഒരു ബോഡിയെ പറ്റി പറയുമ്പോൾ നമ്മൾ പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കി തന്നെ സംസാരിക്കണം’, അനശ്വര രാജൻ പറഞ്ഞു.
നേരത്തെ, മമ്മൂട്ടി തന്നെ കളിയാക്കിയിട്ടുണ്ടെന്ന് അനിഖ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ‘ദി ഗ്രേറ്റ് ഫാദർ’ സിനിമയിൽ അഭിനയിക്കുമ്പോൾ, അനിഖ ബാലതാരമാണ്. അന്ന് പല്ല് ഒക്കെ ഒരേ നിരയിലല്ലായിരുന്നു. ‘പല്ലെന്താ ഇങ്ങനെ, ശരിയാക്കൂ’ എന്ന് മമ്മൂട്ടി പറയുമായിരുന്നത്രെ. തന്റെ അച്ഛന് അൽപ്പം കഷണ്ടിയുണ്ട് എന്നും തനിക്ക് ചെറിയ രീതിയിൽ നെറ്റികയറൽ ഉണ്ടെന്നും അനിഖ. ‘അച്ഛന്റെ കഷണ്ടിയും കിട്ടീട്ടുണ്ടല്ലേ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറ്റൊരു കമന്റ് എന്ന് അനിഖ വ്യക്തമാക്കിയിരുന്നു.
Post Your Comments