BollywoodGeneralLatest NewsNEWSWOODs

ആ നടന്‍ രാത്രി ഫോണ്‍ വിളിച്ച്‌ കൊഞ്ചി, കൂടെ കിടക്കാന്‍ പറഞ്ഞു: വെളിപ്പെടുത്തി നടി

ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു

ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതയായ താരമാണ് രാധിക ആപ്‌തെ. തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം ഒരു അഭിമുഖത്തിൽ രാധിക തുറന്നു പറഞ്ഞത് ചർച്ചയാകുന്നു.

read also: ഒരു തിയറ്ററിൽ പോലും സിനിമ ഇറങ്ങില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നെല്ലാം അവർ പറഞ്ഞു: രാമസിംഹന്‍

‘ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്നോട് അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ അയാളോട് പരുക്കമായാണ് പെരുമാറിയത്. ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. അവര്‍ ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അവരെ അതിനായി കാണണമെന്നും പറഞ്ഞു. പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു’ എന്നും രാധിക പറയുന്നു.

shortlink

Post Your Comments


Back to top button