
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശ്വേത മേനോൻ. വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകൾ വരുന്നുണ്ടെന്നും ഇത് കേൾക്കുമ്പോൾ എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്നാണ് ഭർത്താവ് പറയുന്നത് എന്നുമാണ് ചാനൽ കേരള ബോക്സ് ഓഫീസുമായുള്ള അഭിമുഖത്തിൽ താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകൾ വന്നു. എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്ന് ശ്രീ പറയുന്നുണ്ട്. തുടക്കത്തിൽ ഗോസിപ്പ് വരുമ്പോൾ വിഷമമുണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ വന്നപ്പോൾ സൽമാന്റെ കൂടെ അഫെയ്ർ ഉണ്ടെന്ന് ഗോസിപ്പ് വന്നു.
എന്നെ പറ്റി നിങ്ങൾ എന്ത് വേണമെങ്കിലും എഴുതിക്കോ. എന്റെ വീട്ടിലേക്ക് കടക്കരുത്. അവർ ഈ ഇൻഡസ്ട്രിയിൽ ഇല്ല. അവരെ പറ്റി എന്തിനാണ് പറയുന്നത്. അത്രയേയുള്ളൂ. ഞാൻ ഈ ഇൻഡസ്ട്രിയിലാണ്. ഞാൻ ഒരു പബ്ലിക് എന്റർടെയ്നറാണ്. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഒരു പ്രശ്നവുമില്ല.
കൊവിഡ് സമയത്ത് ഞാൻ ആത്മഹത്യ ചെയ്തെന്ന് ഗോസിപ്പ് വന്നു. കൊവിഡിൽ വീട്ടിലിരുന്നിട്ടും വാർത്തയുണ്ടാക്കിയ ആളാണെന്ന് സുഹൃത്തുക്കളും കസിൻസും പറഞ്ഞു. കുഴപ്പമില്ല അവർ എന്റെ ദൃഷ്ടി മാറ്റുകയാണെന്ന് കരുതിക്കോളാം. ഭർത്താവ് വളരെ കൂളാണ്. ഇതൊന്നും പരിഗണിക്കുന്നേ ഇല്ല. ആൾക്ക് അറിയാലോ ഞാൻ എവിടെ വരേക്കും പോവുമെന്ന്’.
Post Your Comments