GeneralLatest NewsNEWS

മോഹൻലാല്‍ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സിന്റെ ഉടമ, അദ്ദേഹം ഇല്ലെങ്കില്‍ കേരള സ്ട്രൈക്കേഴ്‌സുമില്ല : രാജ്‍കുമാര്‍

അടുത്തിടെയാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന് നൽകിയ പിന്തുണ താരസംഘടനയായ ‘അമ്മ’യും മോഹൻലാലും പിൻവലിച്ചതായി അറിയിച്ച് ഇടവേള ബാബു രംഗത്ത് വന്നത്. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്ന് നിർദേശിക്കുകയും സിസിഎൽ 3യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ ടീം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മോഹൻലാല്‍ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സിന്റെ ഉടമയാണ് എന്ന് നടനും വ്യവസായിയുമായ രാജ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

താരത്തിന്റെ വാക്കുകൾ :

മോഹൻലാല്‍ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സിന്റെ ഉടമയാണ്. മോഹൻലാല്‍, ലിസി, ഷാജി എന്നിവരാണ് ടീം ആരംഭിച്ചത്. ഞാൻ ലിസിയുടെ ഓഹരിയാണ് വാങ്ങിയത്. മോഹൻലാല്‍ ഇപ്പോഴും 20 ശതമാനം ഓഹരി ഉടമയാണ്. മറ്റെയാള്‍ക്ക് 20 ശതമാനവും. ലാലേട്ടൻ ഇല്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ട്. ദുബായിയിൽ വെച്ച് കണ്ടിരുന്നു. മത്സരം കാണാൻ വരാൻ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ജയ്പൂരിലെത്തിയാല്‍ വരാം എന്ന് പറ‍ഞ്ഞു. മത്സരത്തിന് മുന്നേ അദ്ദേഹം വിളിച്ചു, ‘രാജ്‍കുമാര്‍ എനിക്ക് വരാൻ പറ്റില്ല, പക്ഷേ ഞാൻ അവിടെ ഉള്ളതുപോലെയാണ്’ എന്ന് പറഞ്ഞു.

അദ്ദേഹമാണ് നമ്മുടെ ടീമിന്റെ ഐക്കണ്‍. ഇപ്പോഴും പിന്തുണയുണ്ട്. അദ്ദഹം ഇല്ലെങ്കില്‍ കേരള സ്ട്രൈക്കേഴ്‌സുമില്ല . ഞങ്ങള്‍ ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘അമ്മ’ സംഘടനയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. പക്ഷേ ഞാൻ കൊച്ചിയില്‍ പോയി ഇടവേള ബാബുവിനെ കണ്ടു. പക്ഷേ അദ്ദേഹം എന്തോ ആശങ്കയിലാണ്. മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. അതിനാലാണ് ഞാൻ സി3 ക്ലബിനെ കണ്ടതും ചര്‍ച്ച നടത്തിയതും. അങ്ങനെയാണ് കുഞ്ചാക്കോ ബോബനെ കാണുന്നതും അദ്ദേഹം വരാമെന്ന് സമ്മതിക്കുന്നതും. പക്ഷേ രാജ്‍കുമാര്‍ ടീം താരങ്ങളുടെ കാര്യത്തില്‍ ഇടപെടരുത് എന്ന് പറഞ്ഞിരുന്നു’.

 

shortlink

Related Articles

Post Your Comments


Back to top button