GeneralLatest NewsNEWS

മെറ്റേണിറ്റി ഫോട്ടോഷൂട്ട് കണ്ട് അയ്യേയെന്ന് പറയരുത്, ഞാന്‍ എന്നെ ഭയങ്കരമായി റെസ്പെക്‌ട് ചെയ്യുന്നു: ദേവിക നമ്പ്യാർ

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാർ. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ വിജയ്‌യും ദേവികയും. മാര്‍ച്ച്‌ ആദ്യവാരം ഡെലിവറിയുണ്ടാകും. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള സന്തോഷം ദേവികയും വിജയ്‌യും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ലാളിത്യം നിറഞ്ഞ ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു. ഇപ്പോഴിത വിവാഹത്തിന് ശേഷവും യുട്യൂബ് വ്ലോഗിങ് തുടങ്ങിയതിന് ശേഷവുമുള്ള ജീവിതത്തെ കുറിച്ച്‌ ആര്‍ജെ മലയാളം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് ദേവിക.

താരത്തിന്റെ വാക്കുകൾ :

മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് നിര്‍ബന്ധമായിരുന്നു ഇത് കണ്ട് ആരും അയ്യേ എന്ന് പറയരുതെന്ന്. ഞങ്ങള്‍ പഠിച്ചു വന്ന ചിട്ടവട്ടങ്ങലും ഞങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്ത് കോംപ്രമൈസ് ചെയ്ത് ഒന്നും ചെയ്യാന്‍‍ എനിക്ക് പണ്ടേ താല്‍പര്യമില്ല. കാരണം ഞാന്‍ എന്നെ ഭയങ്കരമായി റെസ്പെക്‌ട് ചെയ്യുന്നു. ഞങ്ങള്‍ എങ്ങനെയാണ് എന്നത് ഞങ്ങള്‍ക്ക് അറിയാം. അവനവന് ഏത് നന്നാവുമെന്നത് ആദ്യം മനസിലാക്കേണ്ടത് നമ്മള്‍ തന്നെയാണ്.

പിന്നെ ചിലര്‍ പരീക്ഷണത്തിന് തയ്യാറാകാറുണ്ട് അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തിരുന്നില്ല. അതിന് താല്‍പര്യവുമില്ലായിരുന്നു. എല്ലാം ഒരു കോണ്‍സെപ്റ്റാണ്. ചിലര്‍ അത് ഫോളോ ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് അത് ചെയ്യാന്‍ താല്‍പര്യമില്ല.‍ ഞങ്ങള്‍ ചെയ്യുന്നതെല്ലാം ഈശ്വരനില്‍ അര്‍പ്പിക്കുകയാണ്. ഞാന്‍ യുട്യൂബ് വ്ലോഗിങ് ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ കേട്ട ഒരു കമന്റായിരുന്നു ദേവിക പണ്ട് മോഡേണ്‍ ആയിരുന്നല്ലോ, കല്യാണം കഴിഞ്ഞതോടെ കുലസ്ത്രീയായി മാറി ഇപ്പോള്‍ സെറ്റും മുണ്ടും മാത്രമെ ഉടുക്കുന്നുള്ളുവെന്നത്. നമ്മുടെ പോസിറ്റീവ് കണ്ടെത്തി അത് ഉയര്‍ത്തി കൊണ്ടുവരുന്ന തരത്തില്‍ പെരുമാറുക. തെറ്റായി തോന്നുന്നതെല്ലാം ഞങ്ങള്‍ അപ്പോള്‍ തന്നെ കറക്‌ട് ചെയ്യുന്നത് കൊണ്ടാണ് ഇപ്പോള്‍ ഹാപ്പിയായി ഇരിക്കുന്നത്. വീഡിയോ ചെയ്യുന്ന സമയത്ത് വെള്ളം ചേര്‍ത്ത് സംസാരിക്കരുതെന്നത് ഞങ്ങളുടെ നിര്‍‌ബന്ധമാണ്.

ദൂര കൂടുതലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കൊണ്ടാണ് ഏഴാം മാസം ഞാന്‍ സ്വന്തം വീട്ടിലേക്ക് പോകാതിരുന്നത്. എന്നെ മാഷ് വിടാതിരുന്നതല്ല. ആചാരങ്ങളെക്കാള്‍ ഉപരി കുഞ്ഞിന്റെ ആരോഗ്യത്തിനല്ലേ പ്രാധാന്യം’.

 

shortlink

Related Articles

Post Your Comments


Back to top button